റിലയൻസിനെതിരെ സിബിഐ അന്വേഷണമില്ല, ഹർജി തള്ളി
- Sreekantan S

- Mar 27
- 1 min read

ഒഎൻജിസിയുടെ എണ്ണപ്പാടങ്ങളിൽ നിന്ന് റിലയൻസ് പ്രകൃതി വാതകം ചോർത്തിയെന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളി.
ഒഎൻജിസിയുടെആന്ധ്രയിലെ കൃഷ്ണ ഗോദാവരി എണ്ണപ്പാടങ്ങളിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് അനധികൃതമായി പ്രകൃതി വാതകം ചോർത്തുന്നുവെന്നായിരുന്നു കേസിലെ ആരോപണം.ജിതേന്ദ്ര പി മാരുവാണ് കോടതിയെ സമീപിച്ചത്. മോഷണം, വിശ്വാസ വഞ്ചന, പൊതുമുതൽ ദുരുപയോഗം തുടങ്ങിയ വകുപ്പുകളിൽ എഫ്ഐആറിട്ട് മുകേഷ് അംബാനിക്കും റിലയൻസ് ഇൻഡസ്ട്രീസിനുമെതിരെ കേസ്സെടുത്ത് സിബിഐ അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതി
ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് സുമൻ ശ്യാം എന്നിവരടങ്ങിയ രണ്ടംഗ ബഞ്ച് ഹർജി തള്ളി.
2013ലാണ് കേസിനാസ്പദമായ തർക്കങ്ങൾ ഉടലെടുക്കുന്നത്.കൃഷ്ണ ഗോദാവരി പാടത്തെ ഒഎൻജിസിയുടെ കെജി-ഡി5, ജി 4 ബ്ളോക്കുകളും റിലയൻസിൻ്റ കെ ജി - ഡി 6 ബ്ളോക്കും തമ്മിൽ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന സംശയം ഉയർന്നതോടെയാണ് നിയമയുദ്ധത്തിന് വഴിയൊരുങ്ങിയത്. 2013ൽ ഒഎൻജിസിയുടെ ശ്രദ്ധയിൽ വിഷയം വന്നതാണെന്നും സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. ഹർജി തള്ളിയ കോടതി വിധിയുടെ പകർപ്പ് പുറത്തു വന്നാലെ കൂടുതൽ വിശദാംശങ്ങൾ അറിയാനാവൂ.




Comments