FPI വിൽപ്പന എത്ര നാൾ?
- Sreekantan S

- Mar 15
- 1 min read

ഫോറിൻ പോർട്ഫോളിയോ ഇൻവെസ് സ്റ്റേഴ്സ് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ വിറ്റത് 39,450. 60 കോടിയുടെ ഓഹരികൾ. മാർച്ച് 9 മുതൽ 13 വരെയുള്ള കണക്കാണിത്. അഞ്ചു ദിവസവും തുടർച്ചയായി അവർ വാങ്ങിയതിനേക്കാൾ വിൽക്കാനാണ് ശ്രമിച്ചത്.
വെള്ളിയാഴ്ചത്തെ മാത്രം വിൽപ്പന 7491.51 കോടിയാണെന്ന് എൻഎസ്ഡിഎൽ കണക്കുകളിൽ കാണുന്നു.വെള്ളിയാഴ്ച മൊത്തത്തിൽ അവർ വാങ്ങിയത് 16,081.97 കോടിയുടെ ഓഹരികളാണ്. വിറ്റതോ 23,457. 02 കോടി. അപ്പോൾ നെറ്റ് സെയിൽസ് 7491.51 കോടി.
ഓഹരിയിൽ വിൽപ്പന തുടർന്നപ്പോൾ കടപ്പത്രങ്ങളിൽ അതായിരുന്നില്ല സ്ട്രാറ്റജി. വിൽക്കേണ്ടത് വിറ്റും വാങ്ങേണ്ടത് വാങ്ങിയും അവർ ലാഭമെടുത്തു. മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ അവർ കൂടുതൽ വിറ്റത് ഡറ്റ് സ്കീമുകളാണ്.
അയവില്ലാതെ തുടരുന്ന പശ്ചിമേഷ്യൻ സംഘർഷം, ഉയരുന്ന ക്രൂഡ്, ദുർബല രൂപ. എല്ലാം നമ്മുടെ വളർച്ചയെ, കോർപ്പറേറ്റ് ഫലങ്ങളെ ഉലയ്‌ക്കുമോ? സൗത്ത് കൊറിയ, തായ് വാൻ, ചൈന. ഓഹരി വിലകൾ നമ്മളേക്കാൾ ആകർഷകമെന്ന് എഫ്പിഐകൾ കരുതുന്നു. ഇത്രയും തിരുത്തൽ ഉണ്ടായിട്ടും അങ്ങനെ അവർ കരുതിയാൽ നമ്മൾ എന്തു ചെയ്യും?
ടെക്നിക്കൽ അനലിസ്റ്റുകൾ മാർക്കറ്റ് വീക്ക്നസ് പ്രവചിക്കുന്നു. നിഫ്റ്റി 50 കഴിഞ്ഞ ആഴ്ച താഴ്ന്നത് 5.3%. നിഫ്റ്റി ബാങ്ക് വീണത് 7%. ഡറിവേറ്റീവ് ഡേറ്റ വെച്ച് പലരും ഡൗൺട്രെൻ്റ് തുടരുമെന്ന് പറയുന്നു. മാർക്കറ്റിൽ ഒന്നും ഉറപ്പിക്കാനാവില്ല. അനുഭവം ഗുരു. എഫ് പിഐകൾ എപ്പോൾ വേണമെങ്കിലും മടങ്ങി വരാം.
ഓഹരി നിക്ഷേപം ഏറെ നഷ്ട സാദ്ധ്യതയുള്ള ഒന്നായതിനാൽ നിക്ഷേപ തീരുമാനങ്ങൾ സെബി അംഗീകൃത വിദഗ്ധരുടെ അഭിപ്രായം തേടി മാത്രം ചെയ്യുക.




Comments