top of page

ആസ്റ്റർ DM - ക്വാളിറ്റി കെയർ ലയനത്തിന് പച്ചക്കൊടി


ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ - ക്വാളിറ്റി കെയർ ലയനത്തിന് ഓഹരി ഉടമകളുടെ അംഗീകാരമായി. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ആശുപത്രി ശൃംഖലയായി ആസ്റ്റർ മാറും. ബ്ളാക്സ്റ്റോൺ നിയന്ത്രണത്തിലുള്ള കമ്പനിയാണ് ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ്.


ലയന ശേഷവും ആസാദ് മൂപ്പൻ എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. മൂപ്പൻ കുടുംബത്തിനും ബ്ളാക്സ്റ്റോണിനും ഡയറക്ടർ ബോർഡിൽ മൂന്നു വീതം പ്രതിനിധികൾ ഉണ്ടാവും. പുറമെ 6 സ്വതന്ത്ര ഡയറക്ടർമാരും.


ക്വാളിറ്റി കെയറിൻ്റെ സാരഥി വരുൺ ഖന്ന മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി ഇഒയുമായും ചുമതലയേൽക്കും. അലിഷ മൂപ്പൻ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറായി ബോർഡിൽ ഉണ്ടാവും. ക്വാളിറ്റി കെയറുമായുള്ള ലയനം ആസ്റ്റർ പ്രഖ്യാപിക്കുന്നത് 2024 നവംബറിലാണ്. ലയിച്ച് ഒറ്റക്കമ്പനിയാവുമ്പോൾ കണക്കാക്കിയ മൂല്യം 43,000 കോടിയായിരുന്നു.


ലയിച്ചൊന്നായ കമ്പനിയിൽ ആസ്റ്ററിൻ്റ പ്രൊമോട്ടർമാർക്ക് 24% ഓഹരി പങ്കാളിത്തമാവും ഉണ്ടായിരിക്കുക. നിലവിൽ 42% ഓഹരി പങ്കാളിത്തം മൂപ്പൻ കുടുംബത്തിന് ഉണ്ടായിരുന്നു. ബ്ളാക്സ്റ്റോണിന് 30.7%വും. ലിസ്റ്റഡ് കമ്പനിയിൽ ബാക്കി പബ്ളിക് ഹോൾഡിങ്ങും.


ഓഹരി ഉടമകളിൽ 96.68% വും ലയന തീരുമാനം അംഗീകരിച്ചതായി അലിഷ. NCLT അനുമതി കിട്ടുന്ന മുറയ്ക്ക് അടുത്ത മൂന്നു മാസത്തിനുള്ളിൽ ലയന നടപടികൾ അന്തിമഘട്ടത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലുള്ള ബ്രാൻ്റിങ് തുടരും. ഏകീകൃത നാമം അടിച്ചേൽപ്പിക്കാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും അലിഷ പറഞ്ഞു. മൾട്ടി ബ്രാൻറ്, മൾട്ടി ക്ളസ്റ്റർ നെറ്റ്വർക്ക്. 28 നഗരങ്ങളിലായി 10,600 കിടക്കകൾ. ബംഗ്ളാദേശിൽ ഒരു ആശുപത്രി. പുതു സംരംഭത്തിന് ലക്ഷ്യങ്ങളേറെ.


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page