top of page

24/48 hour, ഇന്ത്യാ പോസ്റ്റ് സേവനം


സ്വകാര്യ മേഖലയ്ക്ക് വെല്ലുവിളി ഉയർത്തി ഇന്ത്യ പോസ്റ്റ് സേവനങ്ങൾ നവീകരിക്കുന്നു. സ്പീഡ് പോസ്റ്റിൽ 24,48 മണിക്കൂർ സേവന പദ്ധതി വരാൻ പോകുന്നു. സ്വകാര്യ കുറിയർ, ലൊജിസ്റ്റിക്സ് കമ്പനികളോട് കിടപിടിക്കാൻ പാകത്തിന് പ്രൊഫഷണലാവാൻ പോകുന്നു നമ്മുടെ ഇന്ത്യ പോസ്റ്റ് .


അതിവേഗം നൽകുന്ന പുതിയ പ്രീമിയം ഡലിവറി സർവീസ് ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗലുരു, ഹൈദ്രബാദ് നഗരങ്ങളിലാവും തുടക്കത്തിൽ ലഭ്യമാക്കുക. പിന്നീടിത് മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.


24 സ്പീഡ് പോസ്റ്റിൽ പിറ്റേ ദിവസം ലക്ഷ്യസ്ഥാനത്ത് ഡലിവറി. 48 സ്പീഡ്‌ പോസ്റ്റ് പാക്കേജിൽ ബുക്കിങ് കഴിഞ്ഞ ആദ്യ രണ്ട് പ്രവൃത്തി ദിനത്തിനുളളിൽ ഡലിവർ ചെയ്യും.


ഡോക്യുമെൻ്റുകൾക്കൊപ്പം 24 സ്പീഡ് പോസ്റ്റ് പാഴ്സൽ സർവീസും ഇന്ത്യ പോസ്റ്റ് തുടങ്ങാൻ ഉദ്ദേശിക്കുന്നു. തൂക്കമനുസരിച്ച് ചാർജ് നിശ്ചയിക്കും. വ്യക്തികൾക്കും ഒപ്പം കമ്പനികൾക്കും ഈ സേവനങ്ങൾ ഉപയോഗിക്കാം. പോസ്റ്റൽ വകുപ്പുമായി കമ്പനികൾ മുൻകൂർ ധാരണയുണ്ടാക്കണമെന്നു മാത്രം.


പുതിയ മത്സര കാലത്ത് നമ്മുടെ പോസ്റ്റോഫീസുകൾക്ക് താഴു വീഴുമെന്ന് പ്രവചിച്ചവരെ സ്തബ്ദരാക്കുന്ന മുഖം മാറ്റത്തിനാണ് ഇന്ത്യാ പോസ്റ്റ് തയ്യാറെടുക്കുന്നത്. പോസ്റ്റ് ഓഫീസുകൾ ഇതിനകം തന്നെ ചെറിയ ബാങ്കായി മാറിക്കഴിഞ്ഞു. പ്രൊഫഷണലിസത്തിൻ്റെ ഓരോ ചുവടും നടന്നു കയറാൻ പോസ്റ്റൽ വകുപ്പിനെ മോദി സർക്കാർ പരിശീലിപ്പിച്ചു കഴിഞ്ഞു.


പോസ്റ്റോഫീസ് (രണ്ടാം ഭേദഗതി) നിയന്ത്രണ ചട്ടം 2026ൻ്റ ഗസറ്റ് വിജ്ഞാപനമായി. ഇനിയെല്ലാം ശരവേഗം .


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page