top of page


Profit booking, ഓഹരി താഴോട്ട്
സ്റ്റോക് മാർക്കറ്റിൽ കണ്ടത് ലാഭമെടുക്കൽ. ഇൻഡക്സുകളിൽ തുടക്കം കണ്ട മുന്നേറ്റം അതോടെ ഇല്ലാതായി. ഒരു വേള കണ്ട ഉയർച്ചയിൽ നിന്ന് സെൻസെക്സ് 750 പോയൻറ് താഴോട്ട് പോയി. ഓട്ടോ, എഫ്എംസിജി ഇൻഡക്സുകൾ നിഫ്റ്റിയെയും സെൻസെക്സിനെയും താഴോട്ട് വലിച്ചു. 24, 400ൽ നിഫ്റ്റിക്ക് ശക്തമായ റസിസ്റ്റൻസ് കാണുന്നു. പുതിയ ലോക സാഹചര്യങ്ങൾ അനുദിനം മാറുന്നു. ഇതിനെ നേരിടാൻ നിക്ഷേപകർ മേഖലകൾ മാറി ഭാഗ്യം പരീക്ഷിക്കുന്നു. ഇന്ന് വിൽപ്പനയുടെ ഊഴം ഓട്ടോ, എഫ്എംസിജി കമ്പനികളിലായിരുന്നു. ബ്രിട്ടാനിയ, നെസ്ളെ, ഹീറോ മോട

Sreekantan S
Apr 171 min read


FY 27, ഇന്ത്യ 6.5% വളരുമെന്ന് ഐഎംഎഫ്
ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാ നിരക്ക് ഐഎംഎഫ് ഉയർത്തി. 2027 സാമ്പത്തിക വർഷം ഇന്ത്യ ആറര ശതമാനം വളരുമെന്നാണ് ഐഎംഎഫ് ഇപ്പോൾ പറയുന്നത്. നേരത്തെ പറഞ്ഞതിൽ 0.3% കൂട്ടി നൽകിയിരിക്കുന്നു. ലോക വളർച്ച മുമ്പ് പറഞ്ഞതിൽ നിന്ന് 0.2% കുറച്ച് 3.1% പറയുമ്പോഴാണ് ഇന്ത്യയ്ക്ക് ആറര ശതമാനം പറയുന്നത്. 2025-26 നൽകിയ ശക്തമായ അടിത്തറയും യുഎസ് അധിക തീരുവയിൽ വന്ന കുറവും പശ്ചിമേഷ്യൻ പ്രതിസന്ധിയെ അതിജീവിച്ച് മുന്നേറാൻ ഇന്ത്യയെ പ്രാപ്തരാക്കിയ ഘടകങ്ങളാണെന്ന് ഐഎംഎഫ് വിലയിരുത്തുന്നു. ഐഎംഎഫിൻ്റ ഏറ്റവും പുതിയ വേൾ

Sreekantan S
Apr 151 min read


ഡൽഹി - ഡറാഡൂൺ അതിവേഗ പാത തുറന്നു
ഡൽഹി - ഡറാഡൂൺ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. 12,000 കോടി മുടക്കി നിർമ്മിച്ച 6 വരി അതിവേഗ പാത. രണ്ടു നഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം നേർ പാതിയായി കുറയ്ക്കുന്ന പ്രോജക്റ്റ് മോദി സരക്കാരിൻ്റെ തൊപ്പിയിലെ പൊൻ തൂവൽ. ഡൽഹിയിൽ നിന്ന് 213 കിലോമീറ്റർ പിന്നിട്ട് ഡറാഡൂണിൽ എത്താൻ നിലവിൽ 6 മണിക്കൂറിലേറെ വേണം. ബ്ളോക്കിൽപ്പെട്ടാൽ അതിലും കൂടുതൽ സമയം എടുക്കും. ഇനി പുതിയ എക്സ്പ്രസ് വേയിലൂടെ രണ്ടര മണിക്കൂർ കൊണ്ട് ഡൽഹിയിൽ നിന്ന് ഡറാഡൂണിൽ എത്താം. 10 ഇൻ്റർചേഞ്ചുകൾ,

Sreekantan S
Apr 151 min read


Value buying, ഓഹരിയിൽ തിരിച്ചു കയറ്റം
താഴ്ച കണ്ടപ്പോൾ നിക്ഷേപകർ കൂട്ടത്തോടെ വാങ്ങാൻ തുടങ്ങിയതോടെ തിരിച്ചു കയറ്റം. അതാണ് തിങ്കളാഴ്ച സ്റ്റോക് മാർക്കറ്റിൽ നടന്നത്. കണ്ട താഴ്ചയിൽ നിന്ന് 1,100 പോയൻ്റാണ് തിരിച്ചു കയറിയത്. Value buying നിഫ്റ്റി താഴ്ചയിൽ നിന്ന് ഒന്നര ശതമാനം, ബാങ്ക് നിഫ്റ്റി രണ്ടര ശതമാനം തിരിച്ചു കയറി. മെറ്റൽ, റിയാൽറ്റി ഇൻഡക്സുകൾ നഷ്ടം തിരിച്ചുപിടിച്ചതോടെ നിഫ്റ്റി 23,800 ൽ വീണ്ടും മുത്തമിട്ടു. അദാനി എൻ്റർപ്രൈസസ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷൂറൻസ്, എൻടിപിസി എന്നിവ നിഫ്റ്റിയെ കയറ്റത്തിൽ സഹായിച്ചു. വിദേശ ഫണ്ടുകളുടെ

Sreekantan S
Apr 131 min read


SIPയിൽ റെക്കോഡ് നേട്ടം
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ളാനുകളിലെ നിക്ഷേപം മാർച്ച് മാസം റെക്കോഡ് ഉയരത്തിൽ. പശ്ചിമേഷ്യൻ സംഘർഷത്തിൽ സ്റ്റോക് മാർക്കറ്റ് കനത്ത വീഴ്ചയ്ക്കു വിധേയമായിട്ടും ദീർഘകാല സമീപനത്തോടെ വ്യക്തിഗത നിക്ഷേപം മ്യുച്വൽ ഫണ്ടുകളിലേക്ക് ഒഴുകി. ഇന്ത്യൻ മൂലധന വിപണി പക്വതയോടെ വളരുന്നതിൻ്റെ സൂചനയാണിത്. മാർച്ചിൽ SIPയിലേക്ക് എത്തിയത് 32,087 കോടി. ഫെബ്രുവരിയിലെ വരവ് 29,845 കോടിയായിരുന്നു.SIP അക്കൗണ്ടുകളുടെ എണ്ണത്തിലും ഇക്കാലത്ത് വർധനയുണ്ട്. 9.44 കോടിയിൽ നിന്ന് 9.72 കോടിയായി. ഇന്ത്യ ഗ്രോത്ത് സ്റ

Sreekantan S
Apr 121 min read


Share Buyback വിപ്രോ പരിഗണിക്കുന്നു
ഓഹരി മടക്കി വാങ്ങൽ വിപ്രോ ഡയറക്ടർ ബോർഡ് സജീവമായി പരിഗണിക്കുന്നു. തീരുമാനം ഏപ്രിൽ 16ന് ചേരുന്ന ബോർഡ് യോഗത്തിൽ ഉണ്ടാവുമെന്നാണ് ലഭ്യമായ വിവരം. അന്നാണ് വിപ്രോയുടെ Q4 ഫലം പുറത്തു വരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇങ്ങനെയൊരു ആലോചന വിപ്രോ നടത്തുന്നത് ആദ്യമായിട്ടാണ്. 2023 ജൂണിലാണ് ഏറ്റവും ഒടുവിൽ അവർ ഷെയർ ബൈബാക്ക് നടത്തുന്നത്. അന്ന് മടക്കി വാങ്ങിയത് 12,000 കോടിയുടെ ഓഹരികൾ. ഇക്കുറി 16,000 കോടിയുടെ ബൈബാക്കാണ് പരിഗണിക്കുന്നതെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഇൻവെസ്റ്റെക് റിപ്പോർട്ടിൽ കാണുന്

Sreekantan S
Apr 111 min read


LIC ബോണസ് ഓഹരി, തീരുമാനം 13ന് അറിയാം
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ബോണസ് ഓഹരി പരിഗണിക്കുന്നു. ഏപ്രിൽ 13 ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനം ഉണ്ടാവുമെന്നറിയുന്നു. ബോർഡ് അനുമതി കിട്ടിയാൽ എൽഐസിയുടെ ആദ്യ ബോണസ് ഇഷ്യു സാക്ഷാത്ക്കരിക്കപ്പെടും. എൽ ഐസിയുടെ 21 ലക്ഷത്തോളം വരുന്ന ചെറുകിട നിക്ഷേപകർക്ക് ബോണസ് ഇഷ്യു വലിയ അനുഗ്രഹമാവും. ചെറുകിട നിക്ഷേപകരുടെ കമ്പനിയിലെ ഓഹരി പങ്കാളിത്തം 1.52% മാത്രമാണ്. Q3 യിൽ 12,958 കോടിയുടെ ലാഭ വർധനയാണ് വാർഷികാടിസ്ഥാനത്തിൽ എൽഐസി നേടിയത്. 17% ലാഭ വളർച്ച. പ്രീമിയം വരുമാനത്തിലും നിക്ഷേ

Sreekantan S
Apr 91 min read


Roaring bulls, ഓഹരിയിൽ എന്താ കുതിപ്പ്!
ഓഹരിയിൽ കാളകൾ സർവതന്ത്ര സ്വതന്ത്രരായി വിഹരിച്ചു. പേടിപ്പിക്കാൻ പുറപ്പെട്ട കരടികളെ കുത്തിമലർത്തി. പലിശയിൽ നമ്മൾ പറഞ്ഞ പോലെ മാറ്റമില്ലെന്ന് ആർബിഐ, യുദ്ധത്തിന് രണ്ടാഴ്ചത്തെ അവധി നൽകി അമേരിക്കയും ഇറാനും, ക്രൂഡ് വില താഴേക്ക്, പണപ്പെരുപ്പ ആശങ്ക ഒഴിയുന്നു. എല്ലാം കൂടി ഒരുമിച്ച് വന്നപ്പോൾ പതുങ്ങിയിരുന്ന കാളകൾ മുരണ്ടോടി. സെൻസെക്സും നിഫ്റ്റിയും പറന്നുയർന്നു. ക്ളോസിങ്ങിൽ പോലും ആ കുതിപ്പിന് ഒരു വിരാമവുമില്ല. സെൻസെക്സിൽ 2946.32 പോയൻ്റ് വർധന. ശതമാനക്കണക്കിൽ 3.95% നേട്ടം. 77562.90ൽ സെൻസെക

Sreekantan S
Apr 81 min read


Q4, ബാങ്കുകൾക്ക് സ്ഥിര വളർച്ചയെന്ന് പ്രതീക്ഷ
ബാങ്കുകളുടെ നാലാം പാദത്തിലെ പ്രവർത്തന ഫലം പൊതുവിൽ നന്നായിരിക്കുമെന്ന പ്രതീക്ഷ ശക്തിപ്പെടുന്നു. ലഭ്യമായ പ്രാഥമിക വിവരങ്ങൾ അതാണ് സൂചിപ്പിക്കുന്നത്. വായ്പാ വിതരണം ത്വരിതപ്പെടുന്നു. നിക്ഷേപ സമാഹരണം ലക്ഷ്യം കാണുന്നു. കിട്ടാക്കടം നിയന്ത്രണ വിധേയം. ലാഭം കൂടുന്നതിൻ്റെ സൂചനകളാണ് മൊത്തത്തിൽ ലഭിക്കുന്നത്. ബോണ്ട് നിരക്ക് കൂടിയതോടെ കമ്പനികൾ ബാങ്ക് വായ്പയിലേക്ക് തിരിയുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ സ്റ്റോക് മാർക്കറ്റ് ആടിയുലയുമ്പോൾ ജനം സുരക്ഷിതത്വം തേടി ബാങ്ക് നിക്ഷേപങ്ങളിലേക്ക് ചുവടുമാറു

Sreekantan S
Apr 81 min read


എംപിസി യോഗം തുടങ്ങി, പലിശ മാറാനിടയില്ല
ആർബിഐ തൽക്കാലം പലിശ പുതുക്കാനിടയില്ല. ഇന്നു തുടങ്ങിയ മോണിറ്ററി പോളിസി കമ്മിറ്റി യോഗം സ്റ്റാറ്റസ്കോ നിലനിർത്താനാണ് സാദ്ധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷവും പണപ്പെരുപ്പവുമാവും എംപിസി മുഖ്യമായും പരിഗണിക്കുക. ക്രൂഡ് തുടർച്ചയായി 100 ഡോളറിന് മുകളിൽ. നമ്മുടെ എണ്ണയുടെയും ഗ്യാസിൻ്റയും ആവശ്യത്തിൻ്റെ 40% കടന്നു വരുന്ന ഹൊർമുസ് അടഞ്ഞു കിടക്കുന്നു. വിദേശ നാണ്യ വിപണിയിൽ രൂപ പതറുന്നു. 2026ൽ രൂപ താഴ്ന്നത് 3%ന് അടുത്ത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ വിദേശ നാണ്യ വിപണിയിൽ

Sreekantan S
Apr 61 min read


ഓഹരിയിൽ bottom fishing, തെളിവായി കണക്കുകൾ
ഓഹരിയിൽ കനത്ത വിലത്തകർച്ച ഉണ്ടായിട്ടും കച്ചവടത്തിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുന്നില്ല. മുമ്പ് ഉയർന്ന വിലയ്ക്ക് വാങ്ങിയവർ താഴ്ന്ന വില വന്നപ്പോൾ കൂടുതൽ വാങ്ങി ശരാശരി വില താഴ്ത്തുന്ന ആവറേജിങ്ങിൻ്റെ ഭാഗമാണിതെന്ന് വ്യാഖ്യാനിക്കാം. മാർച്ച് മാസം ഇത്ര ആഗോള പ്രശ്നങ്ങൾ ഉണ്ടായിട്ടും ബിഎസ്ഇയിലെയും എൻഎസ്ഇയിലെയും ക്യാഷ് മാർക്കറ്റിലെ പ്രതിദിന ശരാശരി കച്ചവടം കഴിഞ്ഞ 19 മാസത്തെ ഉയർന്ന നിലയിലാണ്. കൊവിഡിനു ശേഷം ഉണ്ടായ ഏറ്റവും വലിയ വിലയിടിവിനാണ് നമ്മൾ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. സെൻസ

Sreekantan S
Apr 61 min read


കേന്ദ്ര സർക്കാർ സോഹോയിലേക്ക് കൂടുമാറുന്നു
സോഹോയ്ക്ക് മോദി സർക്കാരിൻ്റെ കൈത്താങ്ങ്. കേന്ദ്ര സർക്കാരിൻ്റെ 16.68 ലക്ഷം ഇ- മെയിൽ അക്കൗണ്ടുകൾ സ്വദേശി ക്ളൗഡ് പ്ളാറ്റ്ഫോമായ സോഹോയിലേക്ക് മാറ്റി. അതു വഴി ശ്രീധർ വെമ്പുവിൻ്റ സോഹോ കോർപ്പറേഷന് ലഭിച്ചത് 180.10 കോടി രൂപ. മേക്ക് ഇൻ ഇന്ത്യയുടെ കരുതൽ. ഇന്ത്യൻ സംരംഭകരെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന നയത്തിൻ്റെ ഭാഗമായാണ് ഈ നടപടി. വിവിധ വകുപ്പുകൾ തമ്മിൽ നടത്തുന്ന ആശയ വിനിമയങ്ങൾ വൈദേശിക ശക്തികൾ ചോർത്തിയെടുക്കുന്നതിൻ്റെ അപകടവും സർക്കാർ തിരിച്ചറിഞ്ഞു. ഇലക്ട്രോണിക്സ് ആൻ്റ് ഇൻഫർമേഷൻ ടെക്നോള

Sreekantan S
Apr 41 min read


ആർബിഎൽ ബാങ്ക് എമിറേറ്റ്സ് എൻബിഡി നിയന്ത്രണത്തിലാവുന്നു
ആർബിഎൽ ബാങ്ക് വിദേശ ബാങ്കായി മാറുന്നു. ആർബിഎൽ ബാങ്കിൻ്റെ 74% വരെ ഓഹരികൾ വാങ്ങാൻ എമിറേറ്റ്സ് എൻബിഡിക്ക് റിസർവ് ബാങ്ക് അനുമതി നൽകി. ഏറ്റെടുക്കലോടെ വിദേശ കമ്പനിയുടെ ഉപസ്ഥാപനമായി ആർബി എൽ ബാങ്ക് മാറും. ഒരു വർഷത്തിനകം ആർബിഎൽ ബാങ്കിൻ്റ 51% ഓഹരികൾ എമിറേറ്റ്സ് എൻബിഡി വാങ്ങിയെടുക്കണമെന്ന് റിസർവ് ബാങ്ക് നിബന്ധന വെച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ ഒരു വർഷക്കാലമാണ് ഓഹരി വാങ്ങാൻ കിട്ടുന്ന സാവകാശം. വിദേശ ബാങ്കുകളുടെ പ്രവർത്തനാനുമതി സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ഏറ്റെടുക്കലിനും ബാധകമാണ്. സ്വത

Sreekantan S
Apr 31 min read


രവിവർമ്മ ചിത്രത്തിന് 167.2 കോടി
രാജാ രവിവർമ്മയുടെ യശോധയും കൃഷ്ണനും വിറ്റുപോയത് എത്ര തുകക്കെന്നോ? 167.2 കോടി രൂപ. മുംബൈയിലെ സാഫ്രൺ ആർട് സ്പ്രിങ് ഓക്ഷനിലാണ് രവിവർമ്മയുടെ യശോധയും കൃഷ്ണനും റെക്കോഡിട്ടത്. ലേല തുകയിൽ എം എഫ് ഹുസൈൻ്റ ഗ്രാമയാത്രയെ കടത്തിവെട്ടിയിരിക്കുന്നു. ചിത്രം ആരാ വാങ്ങിയത്? കൊറോണ വാക്സിൻ നിർമ്മാതാക്കളായ പൂണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ഡോ.സൈറസ് എസ് പൂനവാല. വാങ്ങിയ അമൂല്യ നിധി പൊതു ജനങ്ങൾക്ക് കാണത്തക്ക വിധത്തിൽ പ്രദർശിപ്പിക്കുമെന്ന് പൂനവാല പറയുന്നു.

Sreekantan S
Apr 21 min read


SIP പണമൊഴുക്ക്; വിദേശ ഫണ്ടുകൾ മുതലാക്കുന്നോ?
നമ്മുടെ SIP പ്രേമം വിദേശ ഫണ്ടുകൾക്ക് യഥേഷ്ടം ഇന്ത്യയിൽ നിന്ന് ഓഹരികൾ വിറ്റു മാറി പോകാൻ സഹായകരമാവുന്നുണ്ടോ? സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ളാനുകൾ വഴി മാസം തോറും മാർക്കറ്റിലേക്ക് ഒഴുകുന്ന കോടികൾ വിദേശ ഫണ്ടുകളുടെ വിൽപ്പന സ്വാംശീകരിക്കാൻ ഇന്ത്യൻ ഫണ്ടുകളെ സഹായിക്കുന്നുവെന്ന കാര്യത്തിൽ തർക്കമില്ല. മാർച്ചിൽ അനിതരസാധാരണ വിൽപ്പനയാണ് ഇന്ത്യയിൽ വിദേശ ഫണ്ടുകൾ നടത്തിയത്.ക്യാഷ് മാർക്കറ്റിൽ 1.22 ലക്ഷം കോടി. മാർച്ചിലെ എല്ലാ പ്രവൃത്തി ദിനങ്ങളിലും അവർ ഇവിടെ വിൽപ്പനക്കാരായിരുന്നു.ഇതിനു മുമ്

Sreekantan S
Apr 21 min read


ആദ്യ ദിനം കുതിച്ചും കിതച്ചും
സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ദിനം ഓഹരിയിൽ കുതിപ്പ്. രണ്ടു ദിവസത്തെ കനത്ത വിൽപ്പന ശമിച്ചതോടെ സെൻസെക്സും നിഫ്റ്റിയും ആവേശ തിരതള്ളലിൽ ബുധനാഴ്ച ഒരു വേള രണ്ടര ശതമാനത്തിലേറെ ഉയർന്നു. ഉച്ചയോടെയോ കിതപ്പും. മധ്യപൂർവേഷ്യൻ സംഘർഷം അയയുന്നു എന്ന പ്രതീക്ഷയായിരുന്നു തുടക്കത്തിലെ കരുത്തിന് പിന്നിൽ. ശുഭാപ്തി വിശ്വാസം രൂഢമൂലമായപ്പോൾ വ്യതിയാന സൂചിക INDIA VIX ന് 10% പ്രഹരം. മാർച്ചിൽ സെൻസെക്സിനും നിഫ്റ്റിക്കും വന്ന നഷ്ടം 11%. അതിൽ രണ്ടര തിരിച്ചുപിടിച്ചു കൊണ്ടാണ് പുതു സാമ്പത്തിക വർഷം തുടങ്ങിയത്. ഉച

Sreekantan S
Apr 11 min read


ആദായ നികുതി, നാളെ മുതൽ ചട്ടം മാറുന്നു
ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് പുതിയ ആദായ നികുതി ചട്ടം നിലവിൽ വരുന്നു. അടിസ്ഥാനപരമായ പൊളിച്ചെഴുത്ത്, ലളിത സംജ്ഞകൾ, പുതിയ നിരക്കുകൾ എല്ലാം പ്രാബല്യത്തിലാവുന്നു. നാളിതുവരെ പിന്തുടർന്ന് വന്നിരുന്ന 1961ലെ ആദായ നികുതി ചട്ടം 2025 ലെ ആക്ടിന് വഴിമാറുന്ന ചരിത്ര സംഭവം. ഇനി പുതിയ റൂൾ ബുക്ക്. അവ്യക്തതകൾ ഇല്ലാതെ എല്ലാം ലളിതം. ഫിനാൻഷ്യൽ Year ഇനി ഇല്ല, അസസ്മെൻ്റ് Year ഇല്ല. പകരം Tax Year. പല പേരുകൾ പറഞ്ഞ് പുതിയ നികുതി ദായകരെ കുഴപ്പിക്കുന്ന പരിപാടി ആദായ നികുതി വകുപ്പ് അവസാനിപ്പിക്കുന്നു. ശമ്പള

Sreekantan S
Apr 12 min read


ഏപ്രിലിൽ ബാങ്ക് അവധികളുടെ പൂരം
ഏപ്രിലിൽ രാജ്യത്ത് ബാങ്ക് അവധികളുടെ പൂരമാണ്. ചില സംസ്ഥാനങ്ങളിൽ അവധി രണ്ടാഴ്ച വരെ നീളുന്നു. അവധി മുൻകൂട്ടി അറിഞ്ഞ് പ്രവർത്തിച്ചാൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ആ ദിവസം കൂടി ബാങ്കുകൾക്ക് അവധിയാവും. ഏപ്രിൽ ഒന്നിന് തുടങ്ങുന്നതെ അവധിയോടെയാണ്. വാർഷിക അക്കൗണ്ട് ക്ളോസിങ്. രണ്ട് പെസഹ വ്യാഴം. മൂന്ന് ദുഃഖവെള്ളി. തുടർച്ചയായ മൂന്ന് ദിവസം കേരളത്തിലെ ബാങ്കുകൾ അടഞ്ഞ് കിടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9 ന് കേരളത്തിൽ പൊതു അവധിയാണ്. ഏപ്രിൽ 11 രണ്ടാം ശ

Sreekantan S
Mar 301 min read


വേദാന്ത അഞ്ചായി വിഭജിക്കുന്നു
അനിൽ അഗർവാൾ ചെയർമാനായ വമ്പൻ കമ്പനി വേദാന്ത ഏപ്രിലിൽ അഞ്ച് ലിസ്റ്റഡ് കമ്പനികളായി വിഭജിക്കുന്നു. നിലവിൽ 27 ബില്യൺ ഡോളർ കമ്പോള മൂല്യമുള്ള കമ്പനിയാണ് വേദാന്ത. വിഭജനത്തോടെ മൂല്യത്തിൽ ഗണ്യമായ വർധന പ്രതീക്ഷിക്കാമെന്ന് അനിൽ അഗർവാൾ പറയുന്നു. അടിസ്ഥാന ലോഹ വ്യവസായം വേദാന്ത ലിമിറ്റഡ് തുടർന്നും നിർവഹിക്കും. പുറമെ, നാലു കമ്പനികൾ കൂടി വരും. വേദാന്ത അലുമിനിയം, തൽവണ്ടി സബോ പവർ, വേദാന്ത സ്റ്റീൽ ആൻ്റ് അയൺ, മാൽകോ എനർജി എന്നീ നാല് ലിസ്റ്റഡ് കമ്പനികൾ കൂടി വരാൻ പോകുന്നു. അനിൽ അഗർവാളിൻ്റെ നിയന്ത്

Sreekantan S
Mar 291 min read


ടിവി റേറ്റിങ് നയം മാറി, പുതിയ വിജ്ഞാപനമിറങ്ങി
ടെലിവിഷൻ റേറ്റിങ് സംബന്ധിച്ച് കേന്ദ്ര സർക്കാരിൻ്റെ പുതിയ വിജ്ഞാപനമിറങ്ങി. റേറ്റിങ് ഏജൻസികളെ സ്വാധീനിച്ച് ഉയർന്ന വ്യൂവർഷിപ്പ് ഒപ്പിച്ചെടുക്കാനുള്ള ചാനലുകളുടെ ഹീന ശ്രമങ്ങൾക്ക് തടയിടാൻ പുതിയ നിബന്ധനകൾ മുന്നോട്ട് വെച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിറക്കി. റേറ്റിങ്ങിന് ഇനി ലാൻറിങ് പേജ് വ്യൂവർഷിപ്പ് കണക്കിലെടുക്കില്ല. കേബിൾ വിതരണക്കാരെ കാശു നൽകി വശത്താക്കി ടിവി വെക്കുന്ന നിമിഷം സ്വന്തം ചാനൽ സ്ക്രീനിൽ തെളിയുന്ന വിധം പല ചാനലുകളും കൃത്രിമം കാട്ടി വന്നതായി വ്യാപക പ

Sreekantan S
Mar 281 min read
bottom of page
