ഏപ്രിലിൽ ബാങ്ക് അവധികളുടെ പൂരം
- Sreekantan S

- Mar 30
- 1 min read

ഏപ്രിലിൽ രാജ്യത്ത് ബാങ്ക് അവധികളുടെ പൂരമാണ്. ചില സംസ്ഥാനങ്ങളിൽ അവധി രണ്ടാഴ്ച വരെ നീളുന്നു. അവധി മുൻകൂട്ടി അറിഞ്ഞ് പ്രവർത്തിച്ചാൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ആ ദിവസം കൂടി ബാങ്കുകൾക്ക് അവധിയാവും.
ഏപ്രിൽ ഒന്നിന് തുടങ്ങുന്നതെ അവധിയോടെയാണ്. വാർഷിക അക്കൗണ്ട് ക്ളോസിങ്. രണ്ട് പെസഹ വ്യാഴം. മൂന്ന് ദുഃഖവെള്ളി. തുടർച്ചയായ മൂന്ന് ദിവസം കേരളത്തിലെ ബാങ്കുകൾ അടഞ്ഞ് കിടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9 ന് കേരളത്തിൽ പൊതു അവധിയാണ്. ഏപ്രിൽ 11 രണ്ടാം ശനിയാഴ്‌ചയുടെ അവധി. ഏപ്രിൽ 14 ചൊവ്വ അംബേദ്കർ ജയന്തിയുടെ അവധി. 15 ന് വിഷു. ഏപ്രിൽ 25 നാലാം ശനിയാഴ്ചയുടെ അവധി.
റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ള രാജ്യ വ്യാപക അവധികളും പ്രാദേശിക അവധികളും കൂടി വരുമ്പോഴാണ് ഏപ്രിലിൽ ഇത്രയധികം അവധികൾ വരുന്നത് ബംഗാളി പുതു വത്സരം, ഹിമാചൽ ദിനം, പരശുരാമ ജയന്തി, ബസവ ജയന്തി, ഗരിയ പൂജ എല്ലാം പല സംസ്ഥാനങ്ങളിലും ബാങ്ക് അവധിക്ക് കാരണമാകുന്നു. അവധി ദിനങ്ങളിലും ഡിജിറ്റൽ ഇടപാടുകൾ ഇടതടവില്ലാതെ നടക്കുമെന്ന ഏക ആശ്വാസം ബാക്കി.




Comments