top of page

SIP പണമൊഴുക്ക്; വിദേശ ഫണ്ടുകൾ മുതലാക്കുന്നോ?


നമ്മുടെ SIP പ്രേമം വിദേശ ഫണ്ടുകൾക്ക് യഥേഷ്ടം ഇന്ത്യയിൽ നിന്ന് ഓഹരികൾ വിറ്റു മാറി പോകാൻ സഹായകരമാവുന്നുണ്ടോ? സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ളാനുകൾ വഴി മാസം തോറും മാർക്കറ്റിലേക്ക് ഒഴുകുന്ന കോടികൾ വിദേശ ഫണ്ടുകളുടെ വിൽപ്പന സ്വാംശീകരിക്കാൻ ഇന്ത്യൻ ഫണ്ടുകളെ സഹായിക്കുന്നുവെന്ന കാര്യത്തിൽ തർക്കമില്ല.


മാർച്ചിൽ അനിതരസാധാരണ വിൽപ്പനയാണ് ഇന്ത്യയിൽ വിദേശ ഫണ്ടുകൾ നടത്തിയത്.ക്യാഷ് മാർക്കറ്റിൽ 1.22 ലക്ഷം കോടി. മാർച്ചിലെ എല്ലാ പ്രവൃത്തി ദിനങ്ങളിലും അവർ ഇവിടെ വിൽപ്പനക്കാരായിരുന്നു.ഇതിനു മുമ്പ് 2024 ഒക്ടോബറിലാണ് സമാനമായ വിൽപ്പന അവർ നടത്തിയത്. അന്ന് വിറ്റ തോ 1. 14 ലക്ഷം കോടി. ഇവിടുത്തെ അവരുടെ വിൽപ്പന വെറും ലാഭമെടുക്കൽ മാത്രമായി കണ്ടു കൂട. മൂലധന പുനർവിന്യാസം. ഇവിടെ നിന്നു മാറി ലാഭ സാദ്ധ്യത കൂടുതലുള്ള തായ് വാൻ, സൗത്ത് കൊറിയ, ചൈന എന്നീ രാജ്യങ്ങളിൽ നിക്ഷേപിക്കാനുള്ള നീക്കമാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി വിദേശ ഫണ്ടുകൾ നടത്തുന്നത്.


ഒരു മാസം ശരാശരി മുപ്പതിനായിരം കോടി SIP വഴി നമ്മുടെ മ്യുച്വൽ ഫണ്ടുകൾക്ക് കിട്ടുന്നുണ്ട്. ഈ പണം ഉപയോഗിച്ച് സായ് വിൻ്റെ വിൽപ്പനയെ ഇന്ത്യൻ ഫണ്ട് മാനേജർമാർ പ്രതിരോധിക്കുന്നു. 2026 സാമ്പത്തിക വർഷം വിദേശ ഫണ്ടുകൾ വിറ്റ 8.31 ലക്ഷം കോടിയുടെ ഓഹരികളും ഇന്ത്യൻ ഫണ്ടുകൾ വാങ്ങിയത് ഈ SIP പണത്തിൻ്റെ പിൻബലത്തിലാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page