LIC ബോണസ് ഓഹരി, തീരുമാനം 13ന് അറിയാം
- Sreekantan S

- 5 days ago
- 1 min read

ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ബോണസ് ഓഹരി പരിഗണിക്കുന്നു. ഏപ്രിൽ 13 ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനം ഉണ്ടാവുമെന്നറിയുന്നു.
ബോർഡ് അനുമതി കിട്ടിയാൽ എൽഐസിയുടെ ആദ്യ ബോണസ് ഇഷ്യു സാക്ഷാത്ക്കരിക്കപ്പെടും. എൽ ഐസിയുടെ 21 ലക്ഷത്തോളം വരുന്ന ചെറുകിട നിക്ഷേപകർക്ക് ബോണസ് ഇഷ്യു വലിയ അനുഗ്രഹമാവും. ചെറുകിട നിക്ഷേപകരുടെ കമ്പനിയിലെ ഓഹരി പങ്കാളിത്തം 1.52% മാത്രമാണ്.
Q3 യിൽ 12,958 കോടിയുടെ ലാഭ വർധനയാണ് വാർഷികാടിസ്ഥാനത്തിൽ എൽഐസി നേടിയത്. 17% ലാഭ വളർച്ച. പ്രീമിയം വരുമാനത്തിലും നിക്ഷേപ വരുമാനത്തിലും മികവ് പുലർത്തിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.
പ്രീമിയം വരുമാനം 17.5% വർധനയോടെ 1, 25,613 കോടിയായി. നിക്ഷേപ വരുമാനം 14% ഉയർന്ന് 1,07, 608 കോടിയായി. കൈകാര്യം ചെയ്യുന്ന ആസ്തികൾ 2025 ഡിസംബർ 31 ലെ കണക്കു പ്രകാരം 59,16,680 കോടി. മുൻവർഷം ഇതേ കാലത്തെ AUM 54,77,651 കോടിയായിരുന്നു. 8.01% ൻ്റ നേട്ടം.
2025 സാമ്പത്തിക വർഷം ലാഭത്തിൽ 18% വളർച്ച നേടി. മുൻവർഷത്തെ 40,676 കോടിയിൽ നിന്ന് 48, 151 കോടിയിലേക്ക്. 45,000 കോടി വരും എൽഐസിയുടെ റിയൽ എസ്റ്റേറ്റ് അസറ്റുകൾ. ഇതിൽ നിന്നുള്ള വരുമാനം പരമാവധി കൂട്ടിയെടുക്കാനുള്ള തീവ്ര ശ്രമങ്ങൾ നടന്നു വരുന്നുവെന്ന് മാനേജിങ് ഡയറക്ടർ ദിനേശ് പന്ത് പറയുന്നു.




Comments