Value buying, ഓഹരിയിൽ തിരിച്ചു കയറ്റം
- Sreekantan S

- Apr 13
- 1 min read

താഴ്ച കണ്ടപ്പോൾ നിക്ഷേപകർ കൂട്ടത്തോടെ വാങ്ങാൻ തുടങ്ങിയതോടെ തിരിച്ചു കയറ്റം. അതാണ് തിങ്കളാഴ്ച സ്റ്റോക് മാർക്കറ്റിൽ നടന്നത്. കണ്ട താഴ്ചയിൽ നിന്ന് 1,100 പോയൻ്റാണ് തിരിച്ചു കയറിയത്. Value buying
നിഫ്റ്റി താഴ്ചയിൽ നിന്ന് ഒന്നര ശതമാനം, ബാങ്ക് നിഫ്റ്റി രണ്ടര ശതമാനം തിരിച്ചു കയറി. മെറ്റൽ, റിയാൽറ്റി ഇൻഡക്സുകൾ നഷ്ടം തിരിച്ചുപിടിച്ചതോടെ നിഫ്റ്റി 23,800 ൽ വീണ്ടും മുത്തമിട്ടു. അദാനി എൻ്റർപ്രൈസസ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷൂറൻസ്, എൻടിപിസി എന്നിവ നിഫ്റ്റിയെ കയറ്റത്തിൽ സഹായിച്ചു.
വിദേശ ഫണ്ടുകളുടെയും തദ്ദേശ ഫണ്ടുകളുടെയും കഴിഞ്ഞ ദിവസങ്ങളിലെ ഉദാര നിക്ഷേപത്തിൻ്റെ കണക്കുകളും ഇന്നത്തെ മടങ്ങി വരവിന് ഇന്ധനമായി. ഇക്വിറ്റി മ്യുച്വൽ ഫണ്ടുകളുടെ നിക്ഷേപ കണക്കുകളും SIP ഫണ്ട് ഫ്ളോയും എല്ലാം ഊർജ്ജം പകർന്ന ഘടകങ്ങളാണ്.




Comments