Profit booking, ഓഹരി താഴോട്ട്
- Sreekantan S

- Apr 17
- 1 min read

സ്റ്റോക് മാർക്കറ്റിൽ കണ്ടത് ലാഭമെടുക്കൽ. ഇൻഡക്സുകളിൽ തുടക്കം കണ്ട മുന്നേറ്റം അതോടെ ഇല്ലാതായി. ഒരു വേള കണ്ട ഉയർച്ചയിൽ നിന്ന് സെൻസെക്സ് 750 പോയൻറ് താഴോട്ട് പോയി.
ഓട്ടോ, എഫ്എംസിജി ഇൻഡക്സുകൾ നിഫ്റ്റിയെയും സെൻസെക്സിനെയും താഴോട്ട് വലിച്ചു. 24, 400ൽ നിഫ്റ്റിക്ക് ശക്തമായ റസിസ്റ്റൻസ് കാണുന്നു. പുതിയ ലോക സാഹചര്യങ്ങൾ അനുദിനം മാറുന്നു. ഇതിനെ നേരിടാൻ നിക്ഷേപകർ മേഖലകൾ മാറി ഭാഗ്യം പരീക്ഷിക്കുന്നു.
ഇന്ന് വിൽപ്പനയുടെ ഊഴം ഓട്ടോ, എഫ്എംസിജി കമ്പനികളിലായിരുന്നു. ബ്രിട്ടാനിയ, നെസ്ളെ, ഹീറോ മോട്ടോർ കോർപ്പ്, ഐഷർ എന്നിവ ഒരു ശതമാനം കുറഞ്ഞു. ഇൻഡക്സുകളിൽ നല്ല വെയിറ്റേജ് ഉള്ള കമ്പനികളിൽ വിൽപ്പന കണ്ടതോടെ തുടക്കത്തിലെ മുന്നേറ്റത്തിൻ്റെ ശോഭ കെട്ടു. ബാങ്ക് നിഫ്റ്റിയും താഴുന്ന ട്രെൻ്റ് ലൈനിലായിരുന്നു. ഫ്യൂച്ചേഴ്സ് ആൻറ് ഓപ്ഷൻസ് എക്സ്പയറിയുടെ ഭാഗമായ വിൽപ്പന കൂടിയായപ്പോൾ ഗതി താഴോട്ട് തന്നെയായി.




Comments