കേന്ദ്ര സർക്കാർ സോഹോയിലേക്ക് കൂടുമാറുന്നു
- Sreekantan S

- Apr 4
- 1 min read

സോഹോയ്ക്ക് മോദി സർക്കാരിൻ്റെ കൈത്താങ്ങ്. കേന്ദ്ര സർക്കാരിൻ്റെ 16.68 ലക്ഷം ഇ- മെയിൽ അക്കൗണ്ടുകൾ സ്വദേശി ക്ളൗഡ് പ്ളാറ്റ്ഫോമായ സോഹോയിലേക്ക് മാറ്റി. അതു വഴി ശ്രീധർ വെമ്പുവിൻ്റ സോഹോ കോർപ്പറേഷന് ലഭിച്ചത് 180.10 കോടി രൂപ. മേക്ക് ഇൻ ഇന്ത്യയുടെ കരുതൽ.
ഇന്ത്യൻ സംരംഭകരെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന നയത്തിൻ്റെ ഭാഗമായാണ് ഈ നടപടി. വിവിധ വകുപ്പുകൾ തമ്മിൽ നടത്തുന്ന ആശയ വിനിമയങ്ങൾ വൈദേശിക ശക്തികൾ ചോർത്തിയെടുക്കുന്നതിൻ്റെ അപകടവും സർക്കാർ തിരിച്ചറിഞ്ഞു.
ഇലക്ട്രോണിക്സ് ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ്റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെയാണ് ഈ കൂടുമാറ്റം സാദ്ധ്യമായത്. നാഷണൽ ഇൻഫർമാറ്റിക്സ് സെൻറർ സോഹോ പ്ളാറ്റ്ഫോമിൻ്റെ ഗുണഗണങ്ങൾ വിശദമായി പഠിച്ചു. Government e - Marketplace അഥവാ GEM വഴിയായിരുന്നു തിരഞ്ഞെടുപ്പ്. സർക്കാർ ഡേറ്റയുടെ രഹസ്യ സ്വഭാവം നിലനിർത്തിക്കൊണ്ട് കാലോചിത ഡിജിറ്റൽ പരിഷ്ക്കരണം കുറ്റമറ്റ നിലയിൽ നടപ്പാക്കാനാണ് ആദ്യന്തം സർക്കാർ ശ്രമിച്ചത്.
ഒരു അക്കൗണ്ടിന് മാസം 170 രൂപ മുതൽ 300 രൂപ വരെ. മെയിൽ ബോക്സ് സ്റ്റോറേജ് അനുസരിച്ചാണ് ഇ- മെയിൽ സർവീസിന് വിലയിട്ടത്. 30 ജിബി മുതൽ 100 ജിബി വരെ മെയിൽ ബോക്സ് സ്റ്റോറേജ് സോഹോ വാഗ്ദാനം ചെയ്യുന്നു.




Comments