top of page

ആർബിഎൽ ബാങ്ക് എമിറേറ്റ്സ് എൻബിഡി നിയന്ത്രണത്തിലാവുന്നു


ആർബിഎൽ ബാങ്ക് വിദേശ ബാങ്കായി മാറുന്നു. ആർബിഎൽ ബാങ്കിൻ്റെ 74% വരെ ഓഹരികൾ വാങ്ങാൻ എമിറേറ്റ്സ് എൻബിഡിക്ക് റിസർവ് ബാങ്ക് അനുമതി നൽകി. ഏറ്റെടുക്കലോടെ വിദേശ കമ്പനിയുടെ ഉപസ്ഥാപനമായി ആർബി എൽ ബാങ്ക് മാറും.


ഒരു വർഷത്തിനകം ആർബിഎൽ ബാങ്കിൻ്റ 51% ഓഹരികൾ എമിറേറ്റ്സ് എൻബിഡി വാങ്ങിയെടുക്കണമെന്ന് റിസർവ് ബാങ്ക് നിബന്ധന വെച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ ഒരു വർഷക്കാലമാണ് ഓഹരി വാങ്ങാൻ കിട്ടുന്ന സാവകാശം.


വിദേശ ബാങ്കുകളുടെ പ്രവർത്തനാനുമതി സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ഏറ്റെടുക്കലിനും ബാധകമാണ്. സ്വതന്ത്ര ഡയറക്ടർമാർ വിഷയത്തിൽ ചില്ലറ ഇളവുകൾ നൽകിയിട്ടുണ്ട്.


ആർബിഎൽ ബാങ്ക് ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ ഭേദഗതി ചെയ്യും. ഇക്കാര്യത്തിൽ ആർബിഐക്ക് എതിർപ്പില്ല. സെബി നിബന്ധനകൾക്കനുസൃതമായിരിക്കണമെന്നു മാത്രം.


എമിറേറ്റ്സ് എൻബിഡിയുടെ വോട്ടവകാശം 26% ആയി പരിമിതപ്പെടുത്തുമെന്ന വ്യവസ്ഥ വെച്ചിട്ടുണ്ട്. 74% വരെ ഓഹരികളുണ്ടെങ്കിലും വോട്ടവകാശം 26% ആയി നിജപ്പെടുത്തും. 1949 ലെ ബാങ്കിങ് നിയന്ത്രണ ചട്ടങ്ങൾ പാലിച്ചാണ് ഈ പരിധി മുന്നോട്ട് വെക്കുന്നത്.


2025 ഒക്ടോബറിൽ ഈ ഏറ്റെടുക്കലിന് അർബിഎൽ ഡയറക്ടർ ബോർഡ് അനുമതി നൽകിയിരുന്നു. പ്രിഫറൻഷ്യൽ ഓഹരി വഴി 60 % പങ്കാളിത്തം 26,853 കോടിക്ക് കൈമാറാനാണ് ബോർഡ് തീരുമാനിച്ചത്. ആർബിഐ അനുമതിയോടെ ഈ തീരുമാനം സാർത്ഥകമാവുന്നു. ഇന്ത്യയിലെ ധനകാര്യ മേഖലയിൽ വരുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപം ഏറ്റെടുക്കൽ സാദ്ധ്യമാവാൻ 26% ഓഹരികൾ എമിറേറ്റ്സ് എൻബിഡിക്ക് ഓപ്പൺ ഓഫറിലൂടെ നിക്ഷേപകരിൽ നിന്ന് വാങ്ങിയെടുക്കേണ്ടി വരും.


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page