FY 27, ഇന്ത്യ 6.5% വളരുമെന്ന് ഐഎംഎഫ്
- Sreekantan S

- Apr 15
- 1 min read

ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാ നിരക്ക് ഐഎംഎഫ് ഉയർത്തി. 2027 സാമ്പത്തിക വർഷം ഇന്ത്യ ആറര ശതമാനം വളരുമെന്നാണ് ഐഎംഎഫ് ഇപ്പോൾ പറയുന്നത്. നേരത്തെ പറഞ്ഞതിൽ 0.3% കൂട്ടി നൽകിയിരിക്കുന്നു.
ലോക വളർച്ച മുമ്പ് പറഞ്ഞതിൽ നിന്ന് 0.2% കുറച്ച് 3.1% പറയുമ്പോഴാണ് ഇന്ത്യയ്ക്ക് ആറര ശതമാനം പറയുന്നത്. 2025-26 നൽകിയ ശക്തമായ അടിത്തറയും യുഎസ് അധിക തീരുവയിൽ വന്ന കുറവും പശ്ചിമേഷ്യൻ പ്രതിസന്ധിയെ അതിജീവിച്ച് മുന്നേറാൻ ഇന്ത്യയെ പ്രാപ്തരാക്കിയ ഘടകങ്ങളാണെന്ന് ഐഎംഎഫ് വിലയിരുത്തുന്നു.
ഐഎംഎഫിൻ്റ ഏറ്റവും പുതിയ വേൾഡ് എക്കണോമിക് ഔട്ലുക്കിലാണ് ഈ നിരീക്ഷണം മുന്നോട്ട് വെക്കുന്നത്. ആഗോള വളർച്ച മന്ദീഭവിക്കുന്നതിൻ്റെ സൂചനകൾ കണ്ടുതുടങ്ങി കഴിഞ്ഞു. 2000 മുതൽ 2019 വരെ നേടിയ 3.7% ശരാശരി വളർച്ചയിലും താഴെ പോകുന്ന അവസ്ഥ. പശ്ചിമേഷ്യൻ സംഘർഷം തുടർന്നാൽ വളർച്ച ഇനിയും കുറഞ്ഞേക്കാമെന്ന അപായമണിയും ഐഎംഫ് റിപ്പോർട്ടിലുണ്ട്.




Comments