ഡൽഹി - ഡറാഡൂൺ അതിവേഗ പാത തുറന്നു
- Sreekantan S

- Apr 15
- 1 min read

ഡൽഹി - ഡറാഡൂൺ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. 12,000 കോടി മുടക്കി നിർമ്മിച്ച 6 വരി അതിവേഗ പാത. രണ്ടു നഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം നേർ പാതിയായി കുറയ്ക്കുന്ന പ്രോജക്റ്റ് മോദി സരക്കാരിൻ്റെ തൊപ്പിയിലെ പൊൻ തൂവൽ.
ഡൽഹിയിൽ നിന്ന് 213 കിലോമീറ്റർ പിന്നിട്ട് ഡറാഡൂണിൽ എത്താൻ നിലവിൽ 6 മണിക്കൂറിലേറെ വേണം. ബ്ളോക്കിൽപ്പെട്ടാൽ അതിലും കൂടുതൽ സമയം എടുക്കും. ഇനി പുതിയ എക്സ്പ്രസ് വേയിലൂടെ രണ്ടര മണിക്കൂർ കൊണ്ട് ഡൽഹിയിൽ നിന്ന് ഡറാഡൂണിൽ എത്താം.
10 ഇൻ്റർചേഞ്ചുകൾ, 3 റയിൽ മേൽപ്പാലങ്ങൾ, നാല് പാലങ്ങൾ എല്ലാം കടന്നാണ് ഈ അതിവേഗ പാത പോകുന്നത്. മൃഗങ്ങളുടെ സഞ്ചാര പഥം തടസ്സപ്പെടുത്തിയില്ല. വനമേഖലയിൽ ആനകൾക്കായി രണ്ട് അണ്ടർ പാസുകൾ നിർമ്മിച്ചു. ഡറാഡൂൺ മാ ദാത്ത് കാളീ ക്ഷേത്രത്തിന് സമീപം 370 മീറ്റർ തുരങ്ക പാതയും.




Comments