Q4, ബാങ്കുകൾക്ക് സ്ഥിര വളർച്ചയെന്ന് പ്രതീക്ഷ
- Sreekantan S

- Apr 8
- 1 min read

ബാങ്കുകളുടെ നാലാം പാദത്തിലെ പ്രവർത്തന ഫലം പൊതുവിൽ നന്നായിരിക്കുമെന്ന പ്രതീക്ഷ ശക്തിപ്പെടുന്നു. ലഭ്യമായ പ്രാഥമിക വിവരങ്ങൾ അതാണ് സൂചിപ്പിക്കുന്നത്.
വായ്പാ വിതരണം ത്വരിതപ്പെടുന്നു. നിക്ഷേപ സമാഹരണം ലക്ഷ്യം കാണുന്നു. കിട്ടാക്കടം നിയന്ത്രണ വിധേയം. ലാഭം കൂടുന്നതിൻ്റെ സൂചനകളാണ് മൊത്തത്തിൽ ലഭിക്കുന്നത്.
ബോണ്ട് നിരക്ക് കൂടിയതോടെ കമ്പനികൾ ബാങ്ക് വായ്പയിലേക്ക് തിരിയുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ സ്റ്റോക് മാർക്കറ്റ് ആടിയുലയുമ്പോൾ ജനം സുരക്ഷിതത്വം തേടി ബാങ്ക് നിക്ഷേപങ്ങളിലേക്ക് ചുവടുമാറുന്നു.
എച്ച്ഡിഎഫ്സി ബാങ്കിൻ്റെ കണക്കു നോക്കാം. നിക്ഷേപത്തിൽ 14.4% വളർച്ച. വായ്പാ വിതരരണത്തിൽ 12% നേട്ടം.ബാങ്ക് ഓഫ് ബറോഡ നിക്ഷേപത്തിൽ 12% വളർച്ചയും വായ്പയിൽ 16.23 % വും വളർച്ച നേടി.
ബാങ്കുകളുടെ പൊതുവിലുള്ള വളർച്ച പരിശോധിച്ചാലും പ്രതീക്ഷയാണ് ലഭിക്കുക. വായ്പാ വിതരണത്തിൽ 4.8% വും നിക്ഷേപത്തിൽ 6.1% വും മുന്നേറ്റം കാണുന്നു. സ്വർണ്ണ വായ്പ ചൂടപ്പം പോലെ.
2026 സാമ്പത്തിക വർഷം വായ്പാ വിതരണത്തിൽ 13.8% വളർച്ച പ്രതീക്ഷിക്കാമെന്ന നിഗമനത്തിലാണ് ഐസിഐസിഐ സെക്യുരിറ്റീസ്.ഓരോ ത്രൈമാസത്തിലും 4% വെച്ച് വളർച്ച കിട്ടിയേക്കാമത്രെ.
എസ്ബിഐയും എച്ച്ഡിഎഫ്സിയും 7 % വാർഷിക ലാഭ വളർച്ച നേടുമെന്ന് യെസ് സെക്യുരിറ്റീസ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു




Comments