top of page

ആദായ നികുതി, നാളെ മുതൽ ചട്ടം മാറുന്നു


ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് പുതിയ ആദായ നികുതി ചട്ടം നിലവിൽ വരുന്നു. അടിസ്ഥാനപരമായ പൊളിച്ചെഴുത്ത്, ലളിത സംജ്ഞകൾ, പുതിയ നിരക്കുകൾ എല്ലാം പ്രാബല്യത്തിലാവുന്നു.


നാളിതുവരെ പിന്തുടർന്ന് വന്നിരുന്ന 1961ലെ ആദായ നികുതി ചട്ടം 2025 ലെ ആക്ടിന് വഴിമാറുന്ന ചരിത്ര സംഭവം. ഇനി പുതിയ റൂൾ ബുക്ക്. അവ്യക്തതകൾ ഇല്ലാതെ എല്ലാം ലളിതം. ഫിനാൻഷ്യൽ Year ഇനി ഇല്ല, അസസ്മെൻ്റ് Yea‌r ഇല്ല. പകരം Tax Year. പല പേരുകൾ പറഞ്ഞ് പുതിയ നികുതി ദായകരെ കുഴപ്പിക്കുന്ന പരിപാടി ആദായ നികുതി വകുപ്പ് അവസാനിപ്പിക്കുന്നു.


ശമ്പളക്കാരായ വ്യക്തികൾ ആദായ നികുതി റിട്ടേൺ (ഐടിഅർ ഒന്നും രണ്ടും ) സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂലായ് 31 തന്നെ. നോൺ ഓഡിറ്റ് കേസ്സുകൾ ( ഐടിആർ മൂന്നും നാലും) സമർപ്പിക്കാനുള്ള തിയ്യതി ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്. സ്വയം തൊഴിൽ സംരംഭകർക്കും പ്രൊഫഷണലുകൾക്കും റിട്ടേൺ നൽകാൻ കൂടുതൽ സമയം ലഭിച്ചിരിക്കുന്നു.


ഓഹരി കമ്പോളത്തിലെ അവധി വ്യാപാരത്തിലെ ക്രയവിക്രയങ്ങൾക്ക് ചെലവേറും. പുതിയ STT നിരക്കുകൾ പ്രാബല്യത്തിലാവുന്നു. ഓപ്ഷൻസ്  (പ്രീമിയം) നിരക്ക് 0.1% ൽ നിന്ന് 0.15 % മായി ഉയരുന്നു. ഓപ്ഷൻസ് (ഇൻട്രിൻസിക്) നിരക്ക് 0.125% ൽ നിന്ന് 0.15% ആയി വർധിക്കുന്നു. ഫ്യൂച്ചേഴ്സിലെ നികുതി നിരക്ക് 0.02%ൽ നിന്ന് 0.05 % ആവും.


വീട്ടു വാടക അലവൻസിനുള്ള ആദായ നികുതി ഇളവുകൾ തുടരും. പക്ഷെ, ഇളവുകൾ ലഭിക്കാനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. വീട്ടുടമയുടെ പാൻ, വാടക നൽകിയതിൻ്റെ വിശദാംശങ്ങൾ എല്ലാം  ജീവനക്കാരൻ നൽകണം. 50% HRA Exemption കിട്ടുന്ന മെട്രോ നഗരങ്ങളുണ്ട്.മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബംഗലുരു, ഹൈദ്രബാദ്, പുണെ, അഹമ്മദാബാദ്.


തൊഴിൽ ഉടമ നൽകുന്ന മീൽ കാർഡുകളുടെ നികുതി ഒഴിവ് പരിധി 50 രൂപയിൽ നിന്ന് 200 രൂപയായി ഉയർത്തിയിട്ടുണ്ട്. കോർപ്പറേറ്റ് ഗിഫ്റ്റ് കാർഡുകൾ, വൗച്ചറുകൾ എന്നിവയുടെ വാർഷിക ടാക്സ് ഫ്രീ ലിമിറ്റ് 5,000 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്തിയിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ ചെലവിന് ലഭ്യമാവുന്ന നികുതി ഇളവുകളുടെ പരിധി കുത്തനെ ഉയർത്തി. ഒരു കുട്ടിക്ക് പ്രതിമാസ വിദ്യാഭ്യാസ ചെലവിന് നിലവിൽ ഇളവ് 100 രൂപയായിരുന്നത് ഒറ്റയടിക്ക് 3,000 രൂപയാക്കി ഉയർത്തി. പ്രതിമാസ ഹോസ്റ്റൽ അലവൻസ് 300 രൂപയായിരുന്നത് 9,000 രൂപയാക്കി.


ഓഹരി മടക്കി വാങ്ങലിന് കാപ്പിറ്റൽ ഗെയിൻസ് ടാക്സ് ചുമത്തി. വ്യക്തിഗത പ്രൊമോട്ടർമാർക്ക് 30%. കമ്പനി പ്രൊമോട്ടർമാർക്ക് 22%. സോവറിൻ ഗോൾഡ് ബോണ്ടുകൾ പ്രാഥമിക ഇഷ്യുവിൽ വാങ്ങിയവർക്കെ വിൽക്കുമ്പോൾ നികുതി ഇളവ് ലഭിക്കൂ.


മ്യുച്വൽ ഫണ്ടുകളിൽ നിന്നും ഡിവിഡൻ്റിൽ നിന്നും ലഭിക്കുന്ന വരുമാനം കണക്കാക്കുമ്പോൾ പലിശ പരിഗണിക്കില്ല. വായ്പയെടുത്ത് നിക്ഷേപം നടത്തുന്നവർ ശ്രദ്ധിക്കണം. ഒറ്റ സത്യവാങ്മൂലം വഴി ഇനി ടിഡിഎസ് ഒഴിവാക്കാം. മ്യുച്വൽ ഫണ്ട്, ഡിവിഡൻ്റ്, ബോണ്ട് എന്നിങ്ങനെ വരുമാന സ്രോതസ് എന്തായാലും ഒറ്റ             ഡിക്ളറേഷൻ വഴി ടിഡിഎസ് ഒഴിവാക്കാം.


ഭൂമി വാങ്ങുന്ന NRIകൾക്ക് പാൻ വഴി സ്രോതസ്സിൽ തന്നെ നികുതി അടയ്ക്കാം. ഇനി ഇതിനായി TAN എടുക്കേണ്ട. വിദേശ യാത്ര ചെലവുകൾക്ക് ചുമത്തുന്ന Tax Collected at Source (TCS ) 2% ആയി കുറച്ചു. വിദേശ പoനത്തിനും മെഡിക്കൽ ചെലവുകൾക്കുമുള്ള ടിസിഎസ് കുറച്ചു. ഈ ഹെഡ്ഡിൽ വരുന്ന 10 ലക്ഷത്തിനു മേലുള്ള ചെ‌ലവുകൾക്ക് TCS 5% ആയിരുന്നത് 2 % ആയി കുറച്ചിട്ടുണ്ട്.


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page