SIPയിൽ റെക്കോഡ് നേട്ടം
- Sreekantan S

- 3 days ago
- 1 min read

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ളാനുകളിലെ നിക്ഷേപം മാർച്ച് മാസം റെക്കോഡ് ഉയരത്തിൽ. പശ്ചിമേഷ്യൻ സംഘർഷത്തിൽ സ്റ്റോക് മാർക്കറ്റ് കനത്ത വീഴ്ചയ്ക്കു വിധേയമായിട്ടും ദീർഘകാല സമീപനത്തോടെ വ്യക്തിഗത നിക്ഷേപം മ്യുച്വൽ ഫണ്ടുകളിലേക്ക് ഒഴുകി. ഇന്ത്യൻ മൂലധന വിപണി പക്വതയോടെ വളരുന്നതിൻ്റെ സൂചനയാണിത്.
മാർച്ചിൽ SIPയിലേക്ക് എത്തിയത് 32,087 കോടി. ഫെബ്രുവരിയിലെ വരവ് 29,845 കോടിയായിരുന്നു.SIP അക്കൗണ്ടുകളുടെ എണ്ണത്തിലും ഇക്കാലത്ത് വർധനയുണ്ട്. 9.44 കോടിയിൽ നിന്ന് 9.72 കോടിയായി.
ഇന്ത്യ ഗ്രോത്ത് സ്റ്റോറിക്ക് കിട്ടുന്ന അംഗീകാരം കൂടിയാണിത്. ലോക സാഹചര്യങ്ങൾ ബുദ്ധിമുട്ടേറിയതായിട്ടും നമുക്ക് വളർച്ചാ പ്രതീക്ഷകൾ നിലനിർത്താനാവുന്നുവെന്നത് നിസ്സാര കാര്യമായി കാണാനാവില്ലെന്ന് അസോസിയേഷൻ ഓഫ് മ്യംച്വൽ ഫണ്ട് സ് ഓഫ് ഇന്ത്യ സിഇഒ വെങ്കട് നാഗേശ്വർ ചലസാനി പറയുന്നു. ഇന്ത്യയിലെ ഉപഭോഗ കണക്കുകളുടെ ട്രെൻ്റ് വെച്ച് SIP ഇൻഫ്ളോയിൽ ഈ ഒഴുക്ക് തുടരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു.
ഡറ്റ് സ്കീമുകളിൽ നിന്ന് ഇക്വിറ്റി സ്കീമുകളിലേക്ക് വഴി മാറി സാഹചര്യത്തിൻ്റെ നേട്ടം കൊയ്യാനും നിക്ഷേപകർ ശ്രമിക്കുന്നതായി കണക്കുകൾ പരിശോധിച്ചാൽ കാണാം. മാർക്കറ്റിൻ്റെ കയറ്റത്തിലേക്കുള്ള വഴിയാവട്ടെ പ്രതീക്ഷ നൽകുന്ന ഈ കണക്കുകൾ.




Comments