top of page

Share Buyback വിപ്രോ പരിഗണിക്കുന്നു


ഓഹരി മടക്കി വാങ്ങൽ വിപ്രോ ഡയറക്ടർ ബോർഡ് സജീവമായി പരിഗണിക്കുന്നു. തീരുമാനം ഏപ്രിൽ 16ന് ചേരുന്ന ബോർഡ് യോഗത്തിൽ ഉണ്ടാവുമെന്നാണ് ലഭ്യമായ വിവരം. അന്നാണ് വിപ്രോയുടെ Q4 ഫലം പുറത്തു വരുന്നത്.


കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇങ്ങനെയൊരു ആലോചന വിപ്രോ നടത്തുന്നത് ആദ്യമായിട്ടാണ്. 2023

ജൂണിലാണ് ഏറ്റവും ഒടുവിൽ അവർ ഷെയർ ബൈബാക്ക് നടത്തുന്നത്. അന്ന് മടക്കി വാങ്ങിയത് 12,000 കോടിയുടെ ഓഹരികൾ. ഇക്കുറി 16,000 കോടിയുടെ ബൈബാക്കാണ് പരിഗണിക്കുന്നതെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഇൻവെസ്റ്റെക് റിപ്പോർട്ടിൽ കാണുന്നു.


2023 ജൂൺ 22നും 30നുമിടയ്ക്ക് വിപ്രോ ഓപ്പൺ മാർക്കറ്റിൽ നിന്ന് മടക്കി വാങ്ങിയെടുത്തത് 26.96 കോടി ഓഹരികൾ. മൊത്തം ഓഹരികളുടെ 4.91 %. ഓഹരി ഒന്നിന് 445 രൂപയ്ക്കായിരുന്നു മടക്കി വാങ്ങൽ. ഇപ്പോൾ അതിൻ്റെ പാതിയിൽ താഴെ വിലയായിട്ടുണ്ട്.


ഓഹരി മടക്കി വാങ്ങൽ സ്വന്തം ബിസിനസ്സിൽ പ്രൊമോട്ടർമാർക്കുള്ള വിശ്വാസത്തിൻ്റെ സൂചനയായി കണക്കാക്കുന്നു. സിങ്കപ്പൂരിലെ ഓലം ഗ്രൂപ്പിൻ്റെ ഐടി സേവന വിഭാഗമായ മൈൻഡ്സ്പ്രിൻ്റിനെ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് വിപ്രോ. ഇതിനിടയിലാണ് ബൈബാക് വാർത്തകൾ വരുന്നത്.


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page