ഓഹരിയിൽ bottom fishing, തെളിവായി കണക്കുകൾ
- Sreekantan S

- Apr 6
- 1 min read

ഓഹരിയിൽ കനത്ത വിലത്തകർച്ച ഉണ്ടായിട്ടും കച്ചവടത്തിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുന്നില്ല. മുമ്പ് ഉയർന്ന വിലയ്ക്ക് വാങ്ങിയവർ താഴ്ന്ന വില വന്നപ്പോൾ കൂടുതൽ വാങ്ങി ശരാശരി വില താഴ്ത്തുന്ന ആവറേജിങ്ങിൻ്റെ ഭാഗമാണിതെന്ന് വ്യാഖ്യാനിക്കാം.
മാർച്ച് മാസം ഇത്ര ആഗോള പ്രശ്നങ്ങൾ ഉണ്ടായിട്ടും ബിഎസ്ഇയിലെയും എൻഎസ്ഇയിലെയും ക്യാഷ് മാർക്കറ്റിലെ പ്രതിദിന ശരാശരി കച്ചവടം കഴിഞ്ഞ 19 മാസത്തെ ഉയർന്ന നിലയിലാണ്. കൊവിഡിനു ശേഷം ഉണ്ടായ ഏറ്റവും വലിയ വിലയിടിവിനാണ് നമ്മൾ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. സെൻസെക്സും നിഫ്റ്റിയും മാർച്ചിൽ താഴ്ന്നത് 10%.
ഇൻഡക്സുകൾ താഴ്ന്ന അതേ തോതിൽ ശരാശരി പ്രതിദിന വിറ്റുവരവ് കൂടി. മാർച്ചിലെ എൻഎസ്ഇയിലെ പ്രതിദിന ശരാശരി വിറ്റുവരവ് 1.25 ലക്ഷം കോടിയാണ്. ഫെബ്രുവരിയിൽ ഉണ്ടായിരുന്നത് 1.14 ലക്ഷം കോടിയായിരുന്നു. ബിഎസ്ഇയിലെ പ്രതിദിന ശരാശരി വിറ്റുവരവ് 8,692 കോടിയിൽ നിന്ന് 9,375 കോടിയായി ഉയർന്നു.
ജിയോ, എൻഎസ്ഇ ഐപിഒകൾ വരാൻ പോകുന്നു. അതോടെ ഇടപാടുകൾ കൂടുതൽ ഉഷാറാവുമെന്ന പ്രതീക്ഷയാണുള്ളത്. 25 കോടിയിലേറെ ഡി മാറ്റ് അക്കൗണ്ടുകൾ, ഇന്ത്യൻ സ്റ്റോക് മാർക്കറ്റിൻ്റെ ശക്തി തന്നെ.




Comments