top of page

NSE യിൽ F&O ക്ളോസിങ് ദീർഘിപ്പിക്കുന്നു


നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലെ എഫ് ആൻറ് ഒ ക്ളോസിങ് സമയത്തിൽ മാറ്റം. ഓഗസ്റ്റ് മൂന്നു മുതൽ എൻഎസ്ഇയിലെ ഫ്യൂച്ചേഴ്സ് ആൻ്റ് ഓപ്ഷൻസ് ക്ളോസിങ് 3.40നായിരിക്കും. ക്യാഷ് സെഗ്മെൻ്റ് പതിവുപോലെ 3.30 ന് തന്നെ വ്യാപാരം അവസാനിപ്പിക്കും.


പുതിയ ക്ളോസിങ് ഓക്ഷൻ സെഷൻ നടപ്പിൽ വരുത്തുന്നതിൻ്റെ ഭാഗമായാണ് എഫ് ആൻ്റ് ഒ ഇടപാടുകൾ പത്തു മിനിറ്റു കൂടി നീട്ടിയത്. ക്ളോസിങ് വേളയിലെ തിരക്കിട്ട വാങ്ങൽ, വിൽക്കൽ ഓർഡറുകൾ യഥാവിധി പരിഗണിച്ച് കുറ്റമറ്റ ക്ളോസിങ് വില നിശ്ചയിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ ക്ളോസിങ് ഓക്ഷൻ സെഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.


പ്രീ ഓപ്പണിങ് സെഷനിൽ മാറ്റമില്ല. ട്രേഡ് മോഡിഫിക്കേഷൻ വിൻഡോയും പഴയപടി തുടരും. ക്യാഷും ഡെറിവേറ്റീവും പരമാവധി സുതാര്യമായി നടത്തിക്കൊണ്ടു പോകാൻ പാകത്തിനുള്ള നടപടികൾ ഇതിൻ്റ ഭാഗമായി കൈക്കൊണ്ടിട്ടുണ്ടെന്ന് എൻഎസ്ഇ അറിയിപ്പിൽ പറയുന്നു.


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page