നഷ്ടം കുറച്ച് ഒല ഇലക്ട്രിക്
- Sreekantan S

- May 20
- 1 min read

ഇരുചക്ര ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റിക്ക് നാലാം പാദത്തിൽ 500 കോടിയുടെ നഷ്ടം. കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിലെ നഷ്ടം 870 കോടിയായിരുന്നു.മുൻവർഷ നാലാം പാദത്തെ അപേക്ഷിച്ച് നഷ്ടം 42.5% കുറഞ്ഞു.
ഈ വർഷം തൊട്ടു മുമ്പുള്ള ഡിസംബർ പാദത്തിലെ നഷ്ടം 487 കോടിയായിരുന്നു.മൂന്നാം പാദത്തിൽ നിന്ന് നാലാം പാദമായപ്പോൾ നഷ്ടം 2.7% കൂടിയെന്നു കാണാം.
പ്രവർത്തന വരുമാനം മുൻവർഷം നാലാം പാദത്തെ അപേക്ഷിച്ച് 56.6 % കുറഞ്ഞിട്ടുണ്ട്. മുൻ വർഷം ഈ ഇനത്തിൽ 611 കോടി നേടിയെങ്കിൽ ഇക്കുറി കിട്ടിയത് 265 കോടി .ഡിസംബർ പാദത്തിലെ വരുമാനം 470 കോടിയായിരുന്നു.
ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ളേസ്മെൻ്റ് വഴി ധന സമാഹരണം സജീവമായി പരിഗണിച്ചു വരികയാണ് ഒല ഇലക്ട്രിക് . ക്യാഷ് ഫ്ളോ നാലാം പാദത്തിൽ ഇതാദ്യമായി പോസിറ്റീവായിട്ടുണ്ട്. ഈ ഇനത്തിൽ വന്നത് 91 കോടി. കേന്ദ്ര സർക്കാരിൻ്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവുകൾ ഈ നേട്ടത്തിന് മുഖ്യ കാരണമായി എന്നു പറയാം. ഗ്രോസ് മാർജിൻ മെച്ചപ്പെട്ടതും പ്രവർത്തന മൂലധനം കരുതലോടെ വിനിയോഗിച്ചതും മെച്ചപ്പെട്ട ക്യാഷ് ഫ്ളോ ബാലൻസ് ഷീറ്റിൽ കാണിക്കാൻ സഹായകരമായ ഘടകങ്ങളായി.
ഒല ഇലക്ട്രിക് മൊബിലിറ്റി ഓഹരി ഇന്ന് ക്ളോസ് ചെയ്തത് 36.96 രൂപയിൽ.37. 85 രൂപ വരെ ഒരു വേള ഉയർന്നിരുന്നു.




Comments