top of page

Value Buying തുണച്ചു


തുടക്കത്തിലെ വീഴ്ചയുടെ നഷ്ടം ഉച്ചയോടെ തിരിച്ചു പിടിച്ചു. സ്റ്റോക് മാർക്കറ്റിൻ്റെ ഇന്നത്തെ ബാക്കി പത്രം അതാണ്. വില കുറഞ്ഞ പല കമ്പനികളും നിക്ഷേപ യോഗ്യമായി ജനത്തിന് തോന്നിയപ്പോൾ അവർ വാങ്ങി. Value buying. അതു തന്നെ.


സെൻസെക്സ് 1,350 പോയൻ്റിലേറെ രാവിലെ താഴ്ന്നു. നിഫ്റ്റി 330 പോയൻ്റിലേറെ താഴോട്ട് പോയി. ഒടുവിൽ സെൻസെക്സിൻ്റ നഷ്ടം 303 പോയൻ്റായി ചുരുങ്ങി. നിഫ്റ്റി 78 പോയൻ്റും.


ബാങ്ക് നിഫ്റ്റി ഉച്ചയോടെ വീണ്ടെടുത്തത് 500 പോയൻ്റ്. വ്യതിയാന സൂചിക

INDIA VIX മെച്ചപ്പെട്ടതോടെ എല്ലാവർക്കും കമ്പോളം മെച്ചപ്പെടുന്നു എന്ന തോന്നലായി. അതോടെ ചെറുകിടക്കാരടക്കം താഴ്‌ന്ന വിലയിൽ വാങ്ങാൻ തുടങ്ങി. അതാണ് ഇന്നത്തെ തിരിച്ചു കയറ്റത്തിൻ്റെ രഹസ്യം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page