top of page

മികച്ച ഫലം, ബന്ധൻ ബാങ്ക് ഓഹരിയിൽ കുതിപ്പ്


മൈക്രോ ഫിനാൻസിലും റീട്ടെയിൽ ബാങ്കിങ്ങിലും കേന്ദ്രീകരിക്കുന്ന ബന്ധൻ ബാങ്കിൻ്റെ ഓഹരി വില ഒരു വർഷത്തെ ഉയർന്ന നിലയിൽ. കഴിഞ്ഞ ദിവസം പുറത്തുവിട്ട Q4 ഫലത്തിൻ്റെ മികവിലാണ് ഈ കുതിപ്പ്.


204.44 രൂപയാണ് ഉയർന്ന വിലയായി എൻഎസ്ഇയിൽ രേഖപ്പെടുത്തിയത്. ഓപ്പൺ ചെയതത് 186.01 രൂപയിലാണ്. 134.25 രൂപയാണ് ഈ ഓഹരിയുടെ കഴിഞ്ഞ ഒരു വർഷത്തെ താഴ്ന്ന വില.


Q4ൽ ബന്ധൻ ബാങ്കിൻ്റെ ലാഭം 68% വർധിച്ച് 534 കോടിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം Q4ലെ ലാഭം 317.90 കോടിയായിരുന്നു. അസറ്റ് ക്വാളിറ്റി മെച്ചപ്പെട്ടതുകൊണ്ട് കിട്ടാക്കടങ്ങളുടെ പേരിലുള്ള നീക്കിയിരുപ്പ് കുറയ്ക്കാൻ കഴിഞ്ഞു.


ബാലൻസ് ഷീറ്റ് ക്ളീനാക്കാനാണ് ഇക്കഴിഞ്ഞ മൂന്നു മാസം ശ്രമം നടത്തിയതെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ പാർത്ഥ പ്രതിം സെൻ ഗുപ്ത പറഞ്ഞു. ആ ശ്രമങ്ങൾ ഫലം കണ്ടു. കിട്ടാക്കടത്തിന് മുമ്പ് കരുതി വെക്കേണ്ടി വന്ന 1,260.16 കോടി 677.01 കോടിയായി കുറയ്ക്കാൻ കഴിഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page