FY 27, ഇൻഫോസിസിന് മിത വളർച്ചയെന്ന് പ്രവചനം
- Sreekantan S

- Apr 21
- 1 min read

2027 സാമ്പത്തിക വർഷം ഇൻഫോസിസ് നേടാൻ പോകുന്ന വളർച്ച രണ്ടു മുതൽ അഞ്ചു ശതമാനമായിരിക്കുമെന്ന് പ്രവചനങ്ങൾ. ഏപ്രിൽ 23ന് വരുന്ന 2026 നാലാം പാദ ഫലത്തോടെ ഇതിന് വ്യക്തത കൈവരും.
Q4ൽ നേരിയ ലാഭവർധനയെ ബ്രോക്കറേജുകൾ പ്രതീക്ഷിക്കുന്നുള്ളു. കരുതലോടെയുള്ള ഗൈഡൻസാവും മാനേജ്മെൻ്റ് പങ്കുവെക്കുകയെന്നാണ് വിലയിരുത്തലുകൾ.
മൊത്ത വരുമാനം 46,673 കോടിക്കും 46,998 കോടിക്കുമിടയിലാവുമെന്ന് ബ്രോക്കറേജ് പോളുകളിൽ കാണുന്നു. തൊട്ടു മുൻപാദത്തെക്കാൾ നേരിയ വർധന, പരമാവധി 0.3% നേടിയാലായി. മുൻ വർഷം നാലാം പാദത്തെക്കാൾ 4.8% വളർച്ച ഉണ്ടായേക്കാം.
ലാഭം പ്രതീക്ഷിക്കപ്പെടുന്നത് 7,610 മുതൽ 7,840 കോടി. Q3 യെ അപേക്ഷിച്ച് ഫ്ളാറ്റ് ഗ്രോത്ത്. വളർച്ച 0.3% മുതൽ 2.8% വരെ. മുൻ വർഷം Q4മായി നോക്കുമ്പോൾ 8.2 മുതൽ 9.4% വരെ ലാഭ വളർച്ച നേടിയേക്കാം.
കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ്, ഇക്വിറിയസ് സെക്യൂരിറ്റീസ് എന്നിവയെല്ലാം സമാന നിരീക്ഷണങ്ങളാണ് മുന്നോട്ട് വെക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം, ആഗോള ലോക സാഹചര്യങ്ങൾ എന്നിവയെല്ലാം ഇൻഫോസിസ് റവന്യൂ മോഡലിൽ ചെലുത്താവുന്ന സ്വാധീനം വിലയിരുത്തിയാണ് അവർ ഈ നിഗമനങ്ങളിലേക്ക് എത്തിയിട്ടുള്ളത്.




Comments