5 ഐപിഒകൾ ഈ ആഴ്ച
- Sreekantan S

- 5 days ago
- 1 min read

ഈ ആഴ്ച അഞ്ച് കമ്പനികൾ പബ്ളിക് ഇഷ്യുവുമായി മാർക്കറ്റിൽ എത്തുന്നു. ഇവർ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്
900 കോടിയിലേറെ.
ജിഎംആർ ഗ്രീൻ ടെക്നോളജീസ്, ഹെക്സഗൺ ന്യുട്രീഷൻ, മെറിട്രോണിക്സ്, വാഹ് കെമിക്കൽസ്, ജെൻക്സായി അനലിറ്റിക്സ് എന്നിവയാണ് ഓഹരി വിൽപ്പന നടത്തുന്നത്. ഒടുവിൽ പറഞ്ഞ മൂന്നും എസ്എംഇ വിഭാഗത്തിലാണ് എത്തുന്നത്.
ജിഎംആർ ഗ്രീൻ ടെക്നോളജീസ് ഇഷ്യു ജൂൺ 3ന് തുടങ്ങി 5 ന് അവസാനിക്കും.192 രൂപയാണ് ഇഷ്യു വില.
ഹെക്സാഗൺ ന്യൂട്രിഷൻ ഓഹരി വിൽപ്പന ജൂൺ 5ന് തുടങ്ങി 9ന് അവസാനിക്കും.45 രൂപയാണ് ഇഷ്യു വില.
ജെൻക്സായി അനലിറ്റിക്സും അഞ്ചിനെത്തും. ഒമ്പതിന് അവസാനിക്കും.116 രൂപയാണ് വിൽപ്പന വില.
വാഹ് കെമിക്കൽസ് 4 ന് എത്തും. ജൂൺ 8ന് അവസാനിക്കും. 60 രൂപയാണ് ഇഷ്യു വില.
മെറിട്രോണിക്സ് ഐപിഒ ഇന്നാരംഭിക്കും. മൂന്നിന് അവസാനിക്കും.141 മുതൽ 149 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.




Comments