top of page

Weak outlook, ഐടി ഓഹരികൾ താഴോട്ട്


ഐടി ഓഹരികൾ കടുത്ത വിൽപ്പന സമ്മർദത്തിൽ. 2023 മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഐടി ഇൻസക്സ് എത്തി ചേർന്നിരിക്കുന്നു.


പരമ്പരാഗത ഐടി സേവനങ്ങൾക്കുള്ള ഡിമാൻ്റ് ലോകത്താകമാനം കുറയുന്നുവെന്ന റിപ്പോർട്ടുകളും കമ്പനികൾക്ക് വരും പാദങ്ങളിൽ വരുമാനം കുറയുമെന്ന പ്രവചനങ്ങളും തിരിച്ചടിക്ക് കാരണമായി. അമേരിക്കയിലെ പലിശ എന്താവുമെന്ന ആശങ്കയും ഐടി കമ്പനികളെ വേട്ടയാടുന്നു.


സെക്ടറൽ ഇൻഡക്സുകളിൽ ഏറ്റവും ദുർബലം ഇപ്പോൾ ഐടി ഇൻഡക്സാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാലര ശതമാനം കുറഞ്ഞു.


പേഴ്സിസ്റ്റൻ്റ്  സിസ്റ്റംസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എൽടി ഐ മൈൻഡ്ട്രി, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ, കൊഫോർജ് എല്ലാം താഴോട്ട് തന്നെ.


ഇന്ത്യൻ ഐടി ഒരു കൊല്ലം നേടുന്നത് ഏതാണ്ട് 26.3 ലക്ഷം കോടി രൂപയാണ്. അതിൽ 57% വും അമേരിക്കയിൽ നിന്നാണ്. അമേരിക്കയിൽ പലിശ കൂടിയാൽ അവിടുത്തെ കമ്പനികൾ ചെലവു കുറയ്‌ക്കും. ആദ്യം കുറയ്ക്കക്കുക സാങ്കേതിക അപ്ഡേഷനുകൾക്കുള്ള ചെലവുകളാവും. ഈ ആശങ്ക മാർക്കറ്റിൽ നന്നായിട്ടുണ്ട്.


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page