top of page

വിലയിടിവിന് തടയിട്ട് ഷോർട് കവറിങ്


ഓഹരിയിൽ ഷോർട് കവറിങ്. ഇന്നതാണ് കണ്ടത്.കഴിഞ്ഞ ദിവസങ്ങളിൽ വിറ്റു മാറിയവർ പൊസിഷൻ സ്ക്വയർ ഓഫ് ചെയ്തു.


ഇതോടെ സെൻസെക്സ് 790 പോയൻ്റ് കയറി 75,398.72ൽ ക്ളോസ് ചെയ്തു. നിഫ്റ്റി 277 പോയൻ്റ് വർധനയോടെ 23689.60 ൽ എത്തി. നിഫ്റ്റി മിഡ് കാപ്പ് 1.18 % കൂടിയപ്പോൾ സ്മാൾ കാപ്പിൽ ഫ്ളാറ്റ് ക്ളോസിങ്.


ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ കമ്പോള മൂല്യം 458 ലക്ഷം കോടിയിൽ നിന്ന് 463 ലക്ഷം കോടിയായി. അദാനി എൻ്റർപ്രൈസസ്, സിപ്ള, ഭാരതി എയർടെൽ എന്നിവ മുന്നേറ്റം കാഴ്ചവെച്ച ഇൻഡക്സ് ഓഹരികളിൽപ്പെടുന്നു.


ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സി എൽ ടെക്നോളജി, കോൾ ഇന്ത്യ, ടിസിഎസ് എന്നിവ താഴോട്ടായിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page