top of page

5G IMPACT, കമ്പോള മൂല്യത്തിൽ ഭാരതി രണ്ടാമൻ


എച്ച്ഡിഎഫ്സി ബാങ്കിനെ പിന്തള്ളി കമ്പോള മൂല്യത്തിൽ രണ്ടാമനായി ഭാരതി എയർടെൽ. റിലയൻസ് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ പിന്നിൽ രണ്ടാമനായി ഇനി ഭാരതി എയർടെൽ.


ഭാരതിയുടെ ഓഹരി മൂല്യം 11.8 ലക്ഷം കോടി. എച്ച്ഡിഎഫ്സിയുടേത് 11.7 ലക്ഷം കോടി. ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസിൻ്റെ മൂല്യം 18 ലക്ഷം കോടി .


കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ എയർടെൽ ഓഹരി ഉയർന്നത് 270%. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി കൂടിയതാവട്ടെ 49%. കൊവിഡ് പൂർവ പ്രൗഢി വീണ്ടെടുക്കാൻ  ബുദ്ധിമുട്ടുകയാണ് ഇന്ന് എച്ച് ഡിഎഫ് സി ബാങ്ക്. എച്ച്ഡിഎഫ്സി - എച്ച്ഡി എഫ്സി ബാങ്ക് ലയനത്തിൻ്റെ ആഘാതം, പൊതു മേഖലാ ബാങ്കുകളിൽ നിന്നുള്ള കടുത്ത മത്സരം,  ചെയർമാൻ്റെ രാജിയെ തുടർന്നുള്ള സംഭവവികാസങ്ങൾ. എല്ലാം ബാങ്കിന് വെല്ലുവിളികളായി തുടരുന്നു.


ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടിസിഎസ്, ബജാജ് ഫിനാൻസ്, എൽ ആൻ്റ് ടി, ഹിന്ദുസ്ഥാൻ യുണീലീവർ, എൽഐസി എന്നിവയാണ് കമ്പോള മൂല്യത്തിൽ ആദ്യ പത്തിൽ ഇടം പിടിച്ചവർ.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page