top of page

4 ദിവസം എഫ്പിഐകൾ മുടക്കിയത് 4,794 കോടി


പോയ ആഴ്ച വിദേശ പോർട് ഫോളിയോ നിക്ഷേപകർ വിറ്റതിനേക്കാൾ 4,794 കോടി രൂപയുടെ ഓഹരികൾ ഇന്ത്യയിൽ വാങ്ങി. കഴിഞ്ഞ ആഴ്ച നാലു ദിവസമെ  സ്റ്റോക് എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചുള്ളു. അംബെദ്കർ ജയന്തി പ്രമാണിച്ച് ചൊവ്വാഴ്ച അവധിയായിരുന്നു.


ഏപ്രിൽ 13 ന് അവർ വാങ്ങിയത് 1,509.37 കോടിയുടെ ഓഹരികൾ. ഏപ്രിൽ 15ന് വാങ്ങിയതിനേക്കാൾ 1,435.44 കോടിയുടെ വിൽപ്പന നടത്തി. ഏപ്രിൽ 16ന് 3,098.97 കോടിയുടെ വാങ്ങലും. വെള്ളിയാഴ്ച 1,621.38 കോടി തുടർന്നും വാങ്ങി.


പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളാവും വരുന്ന ആഴ്ചയിലും നിർണായക ഘടകം. രൂപ- ഡോളർ നിരക്കും ശ്രദ്ധിക്കേണ്ടതാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ ഘടകങ്ങളെ ആശ്രയിച്ചാവും വിദേശ നിക്ഷേപത്തിൻ്റെ തോത് നിശ്ചയിക്കപ്പെടുക.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page