top of page

ഓഹരി ആറാഴ്ചയിലെ ഉയർന്ന നിലയിൽ


സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ ആറാഴ്ചത്തെ ഉയർന്ന നിലയിൽ. ഏഷ്യൻ മാർക്കറ്റുകളിലെ ട്രെൻറ് അതേ പടി. ക്രൂഡ് വില കുറഞ്ഞതിൻ്റെ ആശ്വാസം എല്ലാ ഇടപാടുകാരിലും നിഴലിച്ചു. ക്ളോസിങ്ങിൽ സെൻസെക്സിൽ 753 പോയൻറ് വർധന. നിഫ്റ്റിയിൽ കണ്ടത് 212 പോയൻ്റ് നേട്ടം


ഇൻഡക്സുകൾ ഏപ്രിലിൽ ഇതിനകം 10% കൂടി. മാർച്ചിൽ 11.5% കുറഞ്ഞിരുന്നു. പൊതുവെ പോസിറ്റീവ് ട്രെൻ്റാണ് ഇന്ന് ഉടനീളം കണ്ടത്. 2407 ഓഹരികൾക്ക് വില കൂടിയപ്പോൾ 1702 എണ്ണം താഴോട്ടായിരുന്നു. വ്യതിയാന സൂചിക INDIA VIX 17.5 ലേക്ക് താഴ്ന്നു.


ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയെല്ലാം കൂടി. ബജാജ് ഫിനാൻസും മുന്നേറി. ഐടി കമ്പനികൾ കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടം തിരിച്ചു പിടിക്കുന്ന കാഴ്ചയും കണ്ടു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page