top of page

സ്വിഗ്ഗിക്കും സുമാറ്റോയ്ക്കും പിന്നാലെ സെപ്റ്റോയും ഐപിഒയ്ക്ക്


സുമാറ്റോയ്ക്കും സ്വിഗ്ഗിക്കും പിന്നാലെ ക്വിക്ക് കമേഴ്സ് പ്ളാറ്റ്ഫോമായ സെപ്റ്റോയും ഓഹരി വിൽപ്പനക്ക് പദ്ധതിയിടുന്നു. 11,000 കോടിയുടെ ഐപിഒ ജൂലായ് മാസം വരുമെന്നറിയുന്നു.


ഓഹരി വിൽപ്പനയ്ക്കുള്ള പ്രാരംഭ നടപടികൾക്ക് സെബി അനുമതിയായി. പ്രോസ്പക്ടസിൻ്റ അന്തിമ കരടു രേഖകൾ സെബി പരിഗണിക്കുന്നതായാണ് വിവരം.ഏതാനും ദിവസങ്ങൾക്കകം തീരുമാനം വന്നേക്കാം.


ബംഗലുരു കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് സെപ്റ്റോ. സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ വിദ്യാർത്ഥികളായിരിക്കെ ഇടയ്ക്കു വെച്ച് പoനം നിർത്തിയ ആദിത് പലിച്ചയും കൈവല്യ വോറയും സ്ഥാപക പ്രൊമോട്ടർമാരായ കമ്പനിയാണിത്.


നഗര കേന്ദ്രീകൃതമാണ് പ്രവർത്തനം. ചുരുങ്ങിയ കാലത്തിനകം ബ്ളിങ്കിറ്റിന് കടുത്ത ഭീഷണി ഉയർത്താൻ അവർക്കായി. 61 നഗരങ്ങളിലായി 1,255 സ്റ്റോറുകൾ സെപ്റ്റോ കണ്ണി ചേർക്കുന്നു. മെട്രോകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് അതിവേഗ ഡലിവറി സാദ്ധ്യമാക്കുന്നു. അതു വഴി കൂടുതൽ ഓർഡറുകളും.


2023 ഓഗസ്റ്റിൽ യുണീകോണായി. കഴിഞ്ഞ ഒക്ടോബറിൽ അമേരിക്കയിൽ നിന്ന് 3,757.5 കോടി നിക്ഷേപമായി കിട്ടി. കാലിഫോർണിയ പബ്ളിക് എംപ്ളോയീസ് റിട്ടയർമെൻ്റ് സിസ്റ്റം വൻ തോതിൽ സെപ്റ്റോയിൽ പണം മുടക്കിയിട്ടുണ്ട്. ഇന്ത്യൻ യുവത്വത്തിൻ്റ സ്വപ്നങ്ങൾക്ക് കടൽ കടന്ന് പണമെത്തുന്നു. രാജ്യത്തും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് ഈ യുവ സംരംഭകരുടെ പ്രതീക്ഷ.


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page