top of page

പുതിയ പലിശ, എംപിസി യോഗം നാളെ


പുതിയ പലിശ നാളെ അറിയാം. റിസർവ് ബാങ്കിൻ്റെ മോണിറ്ററി പോളിസി കമ്മിറ്റി  വെള്ളിയാഴ്‌ച തീരുമാനം പറയും. തത്സ്ഥിതി തുടർന്നേക്കും. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിൻ്റെ 2026ലെ പ്രൊവിഷണൽ എസ്റ്റിമേഷനും വെള്ളിയാഴ്ച പ്രഖ്യാപിക്കും.


Cautious resiliance എന്ന തലക്കെട്ടാണ് മെയ് മാസത്തെ തത്സ്ഥിതിയെ ധനകാര്യ മന്ത്രാലയം നിരീക്ഷിക്കുന്നത്. ആഗോള ഇന്ധന പ്രതിസന്ധി, രൂപയുടെ വിലയിടിവ്, ഏറുന്ന ഇറക്കുമതി ചെലവ്, ശരാശരിയിൽ കുറഞ്ഞ കാലവർഷം. ഈ ഘടകങ്ങൾ വെച്ച് അങ്ങനെ ഒരു വിലയിരുത്തലെ നടത്താനാവൂ.


1.94 ലക്ഷം കോടിയാണ് മെയ് മാസത്തെ കേന്ദ്ര സർക്കാരിൻ്റെ ജിഎസ്ടി വരുമാനം. ആദായ നികുതി വരുമാനം ഏപ്രിലിൽ 1.17 ലക്ഷം കോടി കിട്ടി. മൊത്തം ചെലവ് 5.75 ലക്ഷം കോടി . കറൻ്റ് അക്കൗണ്ടിലെ കമ്മി

ജിഡിപിയുടെ 1.3 %. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.48%. കേന്ദ്ര സർക്കാരിൻ്റ മൂലധന ചെലവ് 1.89 ലക്ഷം കോടി . ഈ കണക്കുകൾ എല്ലാം വെള്ളിയാഴ്ചത്തെ രണ്ട് പ്രഖ്യാപനങ്ങളെയും സ്വാധീനിക്കുമെന്ന് ഉറപ്പ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page