ആകാശ് അംബാനി ജിയോ പ്ളാറ്റ്ഫോംസ് സാരഥി
- Sreekantan S

- May 13
- 1 min read

ഐപിഒയ്‌ക്ക് മുന്നോടിയായി ജിയോ പ്ളാറ്റ്ഫോംസിൻ്റ മാനേജിങ് ഡയറക്ടറായി ആകാശ് അംബാനി നിയമിതനായി. അഞ്ചു വർഷത്തേക്കാണ് നിയമനം
ഐപിഒ കരടു രേഖകൾ തയ്യാറാക്കി വരികയാണ് ജിയോ പ്ളാറ്റ്ഫോംസ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ രേഖകൾ സെബി അനുമതിക്കായി സമർപ്പിക്കുമെന്ന് അറിയുന്നു.
റിലയൻസ് ജിയോ ഇൻഫോകോമിൻ്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി 2014 മുതൽ പ്രവർത്തിച്ച ആകാശ് അംബാനി 2022 ൽ അതിൻ്റെ ചെയർമാനായി. നിലവിൽ ആ പദവിയിൽ തുടരുമ്പോഴാണ് ജിയോ പ്ളാറ്റ്ഫോംസിൻ്റ തലപ്പത്ത് എത്തുന്നത്.
AZB ആൻറ് പാർട്നേഴ്സിൻ്റ സഹസ്ഥാപകനും മാനേജിങ് പാർട്നറുമായ സിയ ജയദേവ് മോദിയെ ജിയോ പ്ളാറ്റ്ഫോംസിൻ്റ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. റിലയൻസിൻ്റെ ടെലികോം, ഡിജിറ്റൽ ബിസിനസ്സുകൾ നിർവഹിക്കുക ജിയോ പ്ളാറ്റ്ഫോം സായിരിക്കും.




Comments