top of page

12.5% വളർച്ച ഉറപ്പിച്ച് ഹാപ്പിയസ്റ്റ് മൈൻഡ്സ്


ഈ വർഷം 12.5% വളർച്ച നേടുമെന്ന ആത്മവിശ്വാസം ഊട്ടി ഉറപ്പിക്കുന്നു ഹാപ്പിയസ്റ്റ് മൈൻഡ്സ്. നാലാം പാദ പ്രവർത്തന ഫലം പുറത്തുവിട്ടു കൊണ്ട് മാനേജ്മെൻ്റ് നടത്തിയ വാർത്താ സമ്മേളനത്തിൽ സ്ഫുരിക്കുന്നത് ആത്മവിശ്വാസം.


FY 26, Q4 ൽ കമ്പനി നേടിയ വരുമാനം 621.7 കോടി. Q3യെ അപേക്ഷിച്ച് 3.1% വളർച്ച. 2025 നാലാം പാദത്തെ അപേക്ഷിച്ച് 9% വളർച്ച. എന്നാൽ ലാഭത്തിൽ കുത്തനെ വളർച്ച നേടി. തൊട്ടു മുൻപാദത്തെ അപേക്ഷിച്ച് 51.8% കൂടുതൽ. മുൻ വർഷം Q4 നെക്കാൾ 79.9% വളർച്ച.


മുൻനിര കമ്പനികളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം സമീപ ഭാവിയിലും  കമ്പനിക്ക് കാഴ്ചവെക്കാനാവുമെന്ന് ഹാപ്പിയസ്റ്റ് മൈൻഡ്സ് മാനേജിങ് ഡയറക്ടർ വെങ്കട്ടരാമൻ നാരായണൻ പറഞ്ഞു. 12.5% വളർച്ച നിസംശയം നേടും. 15% നേടിയാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page