top of page

ഫോർട്ടിസ് ഹെൽത്ത്കെയറിന് 271.2 കോടി ലാഭം


പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ

ഫോർട്ടിസ് ഹെൽത്ത്കെയറിന് നാലാം പാദത്തിൽ 271.2 കോടി ലാഭം. മുൻ വർഷത്തെ അപേക്ഷിച്ച് 44.2% വർധന.


മുൻ വർഷം നാലാം പാദത്തിൽ നേടിയ ലാഭം 188.02 കോടിയായിരുന്നു. ഹോസ്പിറ്റൽ ഡിവിഷൻ തുടർച്ചയായി പ്രവർത്തന മികവ് കാട്ടുന്നുവെന്ന് മാനേജിങ് ഡയറക്ടർ അഷുതോഷ് രഘുവംശി പറഞ്ഞു. ഹോസ്പിറ്റൽ ബിസിനസ്സിൽ നിന്നാണ് വരുമാനത്തിൻ്റെ 85 % .


പ്രവർത്തന വരുമാനത്തിൽ 17.8% വർധന നേടാൻ കഴിഞ്ഞു. മാർച്ച് പാദത്തിലെ പ്രവർത്തന വരുമാ‌നം 2364.67 കോടിയാണ്. മുൻ വർഷം നാലാം പാദത്തിലെ പ്രവർത്തന വരുമാനം 2007.20 കോടിയായിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page