top of page

ക്രൂഡ് വില വർധന, ഒഎൻജിസിക്ക് വൻ നേട്ടം


രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കൂടിയതോടെ പൊതുമേഖലാ നവരത്ന കമ്പനിയായ ഒഎൻജിസിയുടെ ലാഭം കൂടി. ഒഎൻജിസിയുടെ ഒടുവിൽ പുറത്തു വന്ന Q4 ഫലം അതാണ് സൂചിപ്പിക്കുന്നത്.


നാലാം പാദത്തിൽ കമ്പനിയുടെ ലാഭം 53% കൂടി. ഇതിൻ്റെ പിന്നിലെ രഹസ്യം ക്രൂഡ് വില വർധന തന്നെ. FY 26 Q4ൽ ഒഎൻജിസിയുടെ ലാഭം 13,678 കോടിയായി ഉയർന്നു.കഴിഞ്ഞ വർഷം നാലാം പാദത്തെ അപേക്ഷിച്ച് 53% വും ഈ വർഷം Q3 യെ അപേക്ഷിച്ച് 15% വും വർധന.


വരുമാനം 1.74 ലക്ഷം കോടി. മുൻ വർഷം നേടിയത് 1.67 ലക്ഷം കോടി. ഓഹരി ഒന്നിന് ഒരു രൂപ അതായത് 20% അന്തിമ  ലാഭവിഹിതം ഒഎൻജിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ FY 26ൽ 13.25 രൂപ ഓഹരി ഒന്നിന് ഡിവിഡൻ്റായി ഒഎൻജിസി നൽകുന്നു. അഞ്ചു രൂപ മുഖ വിലയുള്ള ഓഹരിക്ക് 12.25 രൂപ മുൻപാദങ്ങളിൽ വിതരണം ചെയ്തിരുന്നു. ലാദവീത ഇനത്തിൽ 2026ൽ കമ്പനി ചെലവിടുന്നത് 16, 669 കോടി.


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page