top of page

എൽഐസി ബോണസ് ഓഹരിക്ക് 29 വരെ അവസരം


എൽഐസി ബോണസ് ഓഹരികൾ ലഭിക്കാനുള്ള റെക്കോഡ് തിയ്യതി മെയ് 29. ഈ മാസം 29 ന് ഓഹരി കൈവശമുള്ളവർക്ക് ബോണസ് ഓഹരിക്ക് അർഹതയുണ്ടായിരിക്കും.


ഒന്നിനൊന്ന് എന്ന നിലയ്ക്കാണ്  എൽഐസി ബോണസ് ഓഹരി പ്രഖ്യാപിച്ചിട്ടുള്ളത്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 10 രൂപ മുഖവിലയുള്ള ഒരു പുതിയ ഓഹരി കൂടി ലഭിക്കും.


ഓഹരി ഒന്നിന് 10 രൂപ ലാഭവിഹിതവും എൽഐസി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 25 ലെ രേഖകൾ പ്രകാരം ഓഹരി കൈവശമുള്ളവർക്ക് ഡിവിഡൻ്റ്  ലഭിക്കും.


ബോണസ് ഓഹരി മാർക്കറ്റിൽ വരുമ്പോൾ ആനുപാതികമായി വില കുറയുമെന്നോർക്കണം. എന്നാൽ, വില കുറയുമ്പോൾ കൂടുതൽ നിക്ഷേപകർ ഈ ഓഹരിയിൽ ഇടപാടുകൾ നടത്തുകയും കാലക്രമത്തിൽ വില വർധന ഉണ്ടാവാൻ സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page