FY 26ൽ 7.7% വളർച്ച, Q4ൽ 7.8%
- Sreekantan S

- 1 hour ago
- 1 min read

പോയ മാർച്ചിൽ അവസാനിച്ച 2026 സമ്പൂർണ സാമ്പത്തിക വർഷം 7.7% വളർച്ച കൈവരിച്ചെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഈ വളർച്ച കാണുന്നത്. 7.6% ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇന്നത്തെ ലോക സാഹചര്യത്തിൽ ഇതു നേട്ടം തന്നെ.
2026 സാമ്പത്തിക വർഷത്തെ ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസങ്ങളിൽ അതായത് നാലാം പാദത്തിൽ മാത്രം 7.8 % വളർച്ച നേടിയിട്ടുണ്ട്. മൂന്നാം പാദത്തിൽ 8% വളർച്ച രേഖപ്പെടുത്തിയിരുന്നു.
അടിസ്ഥാന വർഷം 2022-23 ആയി പുതുക്കി നിശ്ചയിച്ച ശേഷം ഇതു രണ്ടാം തവണയാണ് സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം ജിഡിപി കണക്കുകൾ പുറത്തുവിടുന്നത്. 2025 സാമ്പത്തിക വർഷത്തെ വളർച്ച 7.1% ആയിരുന്നു.
വരുന്ന 2027 സാമ്പത്തിക വർഷം റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്ന വളർച്ച 6.6% ആണ്. റിപ്പോ റേറ്റ് തൽക്കാലം തുടരാനും കൂടുതൽ വിദേശ പണം ഇന്ത്യയിലെത്തിക്കാനും ആറിന കർമ്മ പരിപാടികൾ ആർബിഐ ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.




Comments