top of page

വനിതാ സ്റ്റാർട്ടപ്പുകൾക്ക് 10 കോടി വരെ ഈടില്ലാ വായ്പ


വനിതാ സ്റ്റാർട്ടപ്പുകൾക്കും വനിതകളുടെ സ്വയം സഹായ സംഘങ്ങൾക്കും പത്തു കോടി വരെ  ഈടില്ലാ വായ്പ ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. നഗരത്തിലെ മാളുകളിലും ഷോപ്പിങ് കോംപ്ളക്സുകളിലും വനിതാ സ്വയം സഹായ സംഘങ്ങളുടെ ഉത്പന്ന വിപണനത്തിന് സർക്കാർ സൗകര്യവും ഒരുക്കി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു.


രാജ്യ തലസ്ഥാനത്തെ സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനും സംരംഭകരാക്കാനും നടത്തുന്ന തീവ്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഇവർക്ക് നൽകുന്ന വായ്പയ്ക്ക് സർക്കാർ തന്നെ ഗ്യാരൻ്റിയറാവും. മെഗാ സെൽഫ് ഗ്രൂപ്പ് മേള 2026 സംഘടിപ്പിച്ചതിനു പിന്നിലെ ഉദ്ദേശം തന്നെ പുതു സംരംഭകരെ സൃഷ്ടിക്കുക എന്നതാണ്.


പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത്, ഒരു ജില്ല ഒരു ഉത്പന്നം എന്നീ ലക്ഷ്യങ്ങൾ സാർത്ഥകമാക്കാൻ സംസ്ഥാന സർക്കാരിൻ്റെ ഈ നടപടി സഹായകരമാവുമെന്നും രേഖാ ഗുപ്ത പറഞ്ഞു.


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page