കേന്ദ്ര സർക്കാരിന് 2.87 ലക്ഷം കോടി RBI ലാഭവിഹിതം
- Sreekantan S

- May 23
- 1 min read

റിസർവ് ബാങ്ക് ലാഭവിഹിത ഇനത്തിൽ 2.87 ലക്ഷം കോടി കേന്ദ്ര സർക്കാരിന് നൽകി. 2026ലെ ഡിവിഡൻ്റ് ഇനത്തിൽ നൽകിയ ഈ തുക റെക്കോഡാണ്. റിസർവ് ബാങ്ക് ബോർഡ് യോഗത്തിൻ്റ തീരുമാന പ്രകാരമാണ് ഈ പണ കൈമാറ്റം.
പശ്ചിമേഷ്യൻ പ്രതിസന്ധി സൃഷ്ടിച്ച സമ്മർദങ്ങളെ വലിയൊരളവിൽ അതിജീവിക്കാൻ കേന്ദ്ര സർക്കാരിന് ഈ പണം വഴി സാധിക്കും. മാർച്ച് 31 ലെ കണക്കു പ്രകാരം റിസർവ് ബാങ്കിൻ്റെ ബാലൻസ് ഷീറ്റ് 91,97,121.08 കോടിയുടെ താണ്.20.61% വളർച്ച.
മൊത്ത വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 26.42% കൂടി. 2026-27 സാമ്പത്തിക വർഷത്തിൽ ബജറ്റ് രേഖകൾ പ്രകാരം റിസർവ് ബാങ്ക്, പൊതു മേഖലാ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഡിവിഡൻ്റ് ഇനത്തിൽ സർക്കാർ പ്രതീക്ഷിക്കുന്നത് 3.16 ലക്ഷം കോടിയാണ്.
കഴിഞ്ഞ വർഷം ഡിവിഡൻ്റായി റിസർവ് ബാങ്ക് സർക്കാരിന് നൽകിയത് 2.69 ലക്ഷം കോടിയായിരുന്നു. 2024 നെ അപേക്ഷിച്ച് 27 % വർധന. ആർബിഐ ഡിവിഡൻ്റ് നികുതിയേതര വരുമാന ഇനത്തിലാണ് കേന്ദ്ര സർക്കാർ ഉൾപ്പെടുത്തുന്നത്.2026-27 സാമ്പത്തിക വർഷം കേന്ദ്രം പ്രതീക്ഷിക്കുന്ന മൊത്തം നികുതിയേതര വരുമാനം 6.66 ലക്ഷം കോടി. പ്രതീക്ഷിത നികുതി വരുമാനം 28.66 ലക്ഷം കോടിയും.
പുതിയ ലോക സാഹചര്യങ്ങളും ക്രൂഡ് വില വർധനയും ഏൽപ്പിച്ച ആഘാതങ്ങളെ നേരിടാൻ മോദി സർക്കാരിന് കരുത്ത് പകരുന്നതാണ് ആർബിഐ നൽകിയ വർധിത ഡിവിഡൻ്റ് .




Comments