top of page

പെപ്സികോ ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു


പെപ്സികോ ഇന്ത്യ രാജ്യത്ത് വൻ മുതൽ മുടക്കിനൊരുങ്ങുന്നു. 2030 ഓടെ 5,700 കോടിയുടെ നിക്ഷേപത്തിനാണ് പെപ്സികോ ഇന്ത്യ പദ്ധതിയിടുന്നത്.


തമിഴ്നാട്ടിലെയും മദ്ധ്യപ്രദേശിലെയും അസമിലെയും പെപ്സി പ്ളാൻറുകളുടെ ശേഷി കൂട്ടാനാവും ഈ നിക്ഷേപം നടത്തുകയെന്ന് പെപ്സികോ ഇന്ത്യയുടെ സൗത്ത് ഏഷ്യ സിഇഒ ജഗ്റിത് കൊട്ടെജ പറഞ്ഞു.


2025 ഡിസംബറിൽ അവസാനിച്ച ഒരു വർഷക്കാലത്ത് കമ്പനി 905 കോടി ലാഭം നേടി. നേടിയ വരുമാനം 9,789 കോടി. പെപ്സിയുടെ ലോകത്തെ പ്രമുഖ 13 മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ. ഇവിടെ രണ്ടക്ക വളർച്ച സ്ഥിരമായി നേടുന്നു. 1,600 കോടി രൊക്കം പണമായി കമ്പനിയുടെ പക്കലുണ്ട്. ദീർഘകാല നേട്ടത്തിന് ഉതകുന്ന നീക്കമെന്ന നിലയ്ക്കാണ് പെപ്സി, ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിന് ഒരുങ്ങുന്നതെന്ന് വ്യക്തം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page