top of page

അദാനിയുടെ പഞ്ച നക്ഷത്ര ഹോട്ടൽ തിരുവനന്തപുരത്ത്


തിരുവനന്തപുരം വിമാനത്താവളത്തിൽ

അദാനിയുടെ പഞ്ചനക്ഷത്ര ഹോട്ടൽ വരുന്നു. ഐഎച്ച്ജി ഹോട്ടൽസ് ആൻ്റ് റിസോർട്സുമായി സഹകരിച്ച് അദാനി എയർപോർട് ഹോൾഡിങ്സ് പദ്ധതി നടപ്പാക്കും


തിരുവനന്തപുരത്തിന് പുറമെ രാജ്യത്തെ നാലു നഗരങ്ങളിൽ കൂടി പഞ്ചനക്ഷത്ര ഹോട്ടലുകൾ തുറക്കാൻ ഇരുകൂട്ടരും ധാരണയിൽ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഹോട്ടൽ ഹോളിഡെ ഇൻ ബ്രാൻറി ലാവും അവതരിപ്പിക്കുക. വിമാനത്താവളത്തിന് എതിർവശത്ത് ചാക്കയിലാണ് നിർദിഷ്ട പദ്ധതി വരുന്നത്.


പദ്ധതിക്ക് പാരിസ്ഥിതിക അനുമതി കിട്ടിക്കഴിഞ്ഞു. 135 കോടിയാണ് മുതൽ മുടക്ക് പ്രതീക്ഷിക്കുന്നത്. അഞ്ചു നിലകളിലായി 240 മുറികൾ. പുറമെ 600 പേരെ ഉൾക്കൊള്ളാവുന്ന കോൺഫറൻസ് ഹാൾ. 1,200 പേർക്ക് നേരിട്ടും അല്ലാതെയും പദ്ധതി വഴി തൊഴിൽ നൽകാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page