top of page
All Articles
TakingStock


പുതിയ ഷോറൂമുകൾ Trentന് ഗുണമായി
മെട്രോ നഗരങ്ങൾക്ക് പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത് ട്രെൻ്റിന് ഗുണമായി. ലാഭം 26% Q1ൽ കൂടി. വരുമാനം 18.5% ഉയർന്നു. അസംസ്കൃത വസ്തുക്കളുടെ വില കൂടിയിട്ടും മത്സരക്ഷമതയോടെ പിടിച്ചു നിൽക്കാനായത് പ്രവർത്തനം വ്യാപിപ്പിച്ചത് ഒന്നു കൊണ്ടു മാത്രമാണ്. സൂഡിയോ ഔട്ലെറ്റുകൾ 22 എണ്ണം Q1 ൽ പുതിയതായി തുറന്നു. വെസ്റ്റ്സൈഡ് ഔട്ലെറ്റ് ഒരെണ്ണവും. ഇതോടെ സൂഡിയോ ഔട്ലെറ്റുകൾ 982 ആയി. വെസ്റ്റ്സൈഡ് സ്റ്റോറുകൾ 301 ആയി. 532 കോടിയാണ് ഒന്നാം പാദ ലാഭം. മുൻ വർഷം ഇതേ കാലത്തെ ലാഭം 423 കോടിയായിരുന്നു. വരുമാ
Aug 61 min read


NSE യ്ക്ക് 3,120 കോടി ലാഭം, ഐപിഒ സപ്തംബറിൽ
നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന് Q1ൽ 3,120 കോടി ലാഭം. ഐപിഒ ഇറക്കാനിരിക്കുന്ന കമ്പനിക്ക് ഈ പാദ ഫലം നിർണ്ണായകമാണ്. മുൻ വർഷം ഇതേ പാദത്തിൽ നേടിയ ലാഭം 2,924 കോടിയായിരുന്നു. ലാഭത്തിൽ 7% വർധനയാണ് NSE ഇക്കുറി നേടിയത്. ട്രാൻസാക്ഷൻ ചാർജിനത്തിൽ കൂടുതൽ വരുമാനം കിട്ടിയതാണ് ലാഭം കൂടാൻ കാരണം. മൊത്ത വരുമാനം 9% കൂടി. 4,798 കോടിയിൽ നിന്ന് 5,251 കോടിയിലേക്ക് വരുമാനം വർധിപ്പിക്കാനായി. NSE ഐപിഒ സപ്തംബറിൽ ഉണ്ടാവും. 30,000 കോടിയാണ് സമാഹരണ ലക്ഷ്യം.
Jul 311 min read


Vaultൽ വിരാട് കോലി പണം മുടക്കുന്നു
രാജ്യത്തെ പ്രീമിയം ഫിറ്റ്നസ് ശൃംഖലയായ വോൾട്ടിൽ കോലി സഹോദരന്മാർ മുതൽ മുടക്കുന്നു. വിരാട് കോലിയും സഹോദരൻ വികാസ് കോലിയും ചേർന്ന് വോൾട്ടിൻ്റെ 28% ഓഹരികൾ വാങ്ങുന്നു. മുകേഷ് ഗോജിയ 2023ൽ തുടങ്ങിയ വോൾട്ടിൻ്റെ പരസ്യ മോഡൽ വിരാട് കോലിയായിരുന്നു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 50 ഫിറ്റ്നെസ് സെൻ്ററുകൾ ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ തുടങ്ങാനാണ് വോൾട്ട് തയ്യാറെടുക്കുന്നത്. 6,000 മുതൽ 25,000 ചതുരശ്രയടി വരെ വരുന്ന ഫിറ്റ്നസ് ക്ളബ്ബുകൾ ഇതിൽ ഉൾപ്പെടുന്നു. പ്രീമിയം ഫിറ്റ്നസ് മെട്രോ നഗരങ്ങൾക്ക് പുറത്ത
Jul 301 min read


വി-ഗാർഡിന് 130 കോടി ലാഭം
വി - ഗാർഡ് ഇൻഡസ്ട്രീസിന് ഒന്നാം പാദത്തിൽ 130 കോടി ലാഭം. മുൻ വർഷം ഇതേ കാലത്തെ ലാഭം 74 കോടിയായിരുന്നു. 75.5% ലാഭ വർധന നേടാനായി. വരുമാനം 1,811 കോടിയായി ഉയർന്നു. കഴിഞ്ഞ കൊല്ലം ഇതേ കാലത്ത് നേടിയ വരുമാനം 1,466 കോടിയായിരുന്നു. 23.5 % വർധന. EBlTDAയിൽ 55.2% നേട്ടം കാണുന്നു. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽസ്, കൺസ്യൂമർ ഡ്യൂറബിൾസ്, സൺഫ്ളെയിം തുടങ്ങിയ എല്ലാ പ്രവർത്തന മേഖലകളിലും മികവ് പുലർത്താനായി. മാനേജിങ് ഡയറക്ടർ മിഥുൻ കെ ചിറ്റിലപ്പിള്ളി ഡയറക്ടർ ബോർഡ് ചെയർമാനായി നിയമിതനായി. സപ്റ്റംബർ 27 മു
Jul 291 min read


ഇൻസ്റ്റമാർടിനെ ഇനി നന്ദിത നയിക്കും
ഇൻസ്റ്റമാർട് സിഇഒയായി നന്ദിത സിൻഹ നിയമിതയായി. ഓഗസ്റ്റ് മൂന്നിന് ചുമതലയേൽക്കും. അമിതേഷ് കുമാർ ജാ രാജിവെച്ച ഒഴിവിലാണ് നിയമനമെന്ന് സ്വിഗ്ഗി വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്വിഗ്ഗി ഓഹരി ഇന്ന് 4.7 ശതമാനം കൂടി. 270.10 രൂപയിലാണ് ക്ളോസ് ചെയ്തത്. 273 രൂപ വരെ ഒരു വേള വില ഉയർന്നിരുന്നു. നന്ദിത സിൻഹയ്ക്ക് Myntra സിഇഒ ആയി പ്രവർത്തിച്ചു പരിചയമുണ്ട്. ഫാഷൻ ഇ കമേഴ്സ് പ്ളാറ്റ്ഫോമായ Myntraയ്ക്ക് ദ്രുത വളർച്ച സമ്മാനിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.
Jul 281 min read


IDFC ഫസ്റ്റ് ബാങ്ക് ഓഹരിയിൽ കുതിപ്പ്
ഒന്നാം പാദത്തിലെ ലാഭത്തിൽ റെക്കോഡിട്ടതോടെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി ഇന്ന് ഒരു വർഷത്തെ ഉയർന്ന നിലയിൽ എത്തി. 88.76 രൂപ. ഉയർന്ന വില കണ്ടതോടെ നിക്ഷേപകരിൽ ഒരു കൂട്ടം ലാഭമെടുത്തു. ഇതോടെ ക്ളോസിങ്ങിൽ അൽപ്പം കുറഞ്ഞു. മോത്തിലാൽ ഓസ്വാൾ 90 രൂപ ടാർഗറ്റ് പറയുന്നു. ഐസിഐസിഐ നൂറു രൂപയും. ജെപി മോർഗൻ 90 രൂപ. റിട്ടേൺ ഓൺ ഇക്വിറ്റി വെച്ച് നിലവിലെ വില തന്നെ കൂടുതലാണെന്നാണ് മോർഗൻ സ്റ്റാൻലിയുടെ വാദം. ജൂൺ ത്രൈമാസത്തിൽ 1,075 കോടിയുടെ ലാഭമാണ് കമ്പനി നേടിയത്. 463 കോടിയായിരുന്നു മുൻ വർഷം ഇതേ കാലത്തെ ലാ
Jul 271 min read


കാമ്പസുകളിൽ നിന്ന് 20,000 പേർക്ക് ഇൻഫോസിസിൽ ജോലി
ഇൻഫോസിസ് ഈ സാമ്പത്തിക വർഷം ഇരുപതിനായിരം വിദ്യാർത്ഥികളെ കാമ്പസുകളിൽ നിന്ന് റിക്രൂട്ട് ചെയ്യും. ഏപ്രിൽ - ജൂൺ പാദത്തിൽ നാലായിരം ഫ്രഷേഴ്സിന് ഇൻഫോസിസിൽ ജോലി കിട്ടി. വേതന വർധന ഒക്ടോബർ മുതൽ നടപ്പിലാക്കി തുടങ്ങുമെന്ന് സിഇഒ സലിൽ പരീഖ് പറഞ്ഞു. ഒക്ടോബർ മുതൽ ജനുവരി വരെ മൂന്നു ഘട്ടങ്ങളിലായി ശമ്പള പരിഷ്ക്കരണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 3, 28,062 പേരാണ് നിലവിൽ ഇൻഫോസിസിൽ പണിയെടുക്കുന്നത്. കൊഴിഞ്ഞു പോക്ക് നിരക്ക് 13%.
Jul 241 min read


അദാനി എയർലൈൻ, പരിഗണനയിലെന്ന് റിപ്പോർട്ട്
അദാനി ഗ്രൂപ്പ് വിമാനക്കമ്പനി പരിഗണിക്കുന്നു. വിശ്വസ്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും വെല്ലുവിളിയാവുന്ന നീക്കമാണ് അദാനി യുടേത്. മുംബൈ അടക്കം എട്ടു വിമാനത്താവളങ്ങൾ നിലവിൽ അദാനി യാണ് ഓപ്പറേറ്റ് ചെയ്യുന്നത്. സിമൻറ്, വൈദ്യുതി, തുറമുഖം, വിമാനത്താവളം തുടങ്ങി വിപുല പ്രവർത്തന ശൃംഖലയുള്ള അദാനി വ്യോമയാന മേഖലയും കണ്ണുവെക്കുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. അദാനി ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ തള്ളിയിട
Jul 231 min read


അദാനി പവറിന് 4,806 കോടി ലാഭം
അദാനി പവറിന് ഒന്നാം പാദത്തിൽ പ്രവർത്തന മികവ്. Fy 27 Q1ൽ കമ്പനി നേടിയത് 42% അധിക ലാഭം. വാർഷികാടിസ്ഥാനത്തിൽ വരുമാനം 34% കൂടി. 4,806 കോടിയാണ് ഇക്കുറി ഒന്നാം പാദത്തിൽ ലാഭം നേടിയത്. 2026 ഒന്നാം പാദത്തിലെ ലാഭം 3,385 കോടിയായിരുന്നു. വരുമാനം 34% വർധനയോടെ 18,902 കോടിയായി. 217.05 രൂപയിലാണ് അദാനി പവർ ഓഹരി ഇന്ന് ക്ളോസ് ചെയ്തത്.
Jul 221 min read


SBI ഫണ്ട്സ് മാനേജ്മെൻറിന് പ്രീമിയം ലിസ്റ്റിങ്
എസ്ബിഐ ഫണ്ട്സ് മാനേജ്മെൻ്റിന് മികച്ച ലിസ്റ്റിങ്. 610 രൂപയ്ക്കാണ് ഓഹരി ബിഎസ്ഇയിൽ വ്യാപാരം തുടങ്ങിയത്. എൻഎസ്ഇയിൽ 613.30 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. ഐപിഒയിലെ ഉയർന്ന വിലയായ 574 രൂപയെക്കാൾ 6.85% വർധന തുടക്കത്തിലെ കിട്ടി. 624.95 രൂപ വരെ ഒരു വേള വില ഉയർന്നു. പിന്നീട് നിക്ഷേപകർ ലാഭമെടുത്തതോടെ അൽപ്പം കുറഞ്ഞു. 609.75 രൂപയാണ് ക്ളോസിങ് വില.598.20 രൂപയാണ് ലിസ്റ്റിങ് ദിനം രേഖപ്പെടുത്തിയ കുറഞ്ഞ വില. കമ്പനിയുടെ സുവർണ്ണ ഏടുകൾ ചേർക്കാനിരിക്കുന്നതേയുള്ളുവെന്ന് എസ്ബിഐ ഫണ്ട്സ് സിഇഒ ദേബശിഷ് മിശ്
Jul 221 min read


LTCG പിൻവലിക്കാൻ തൽക്കാലം ഉദ്ദേശമില്ലെന്ന് സർക്കാർ
ഓഹരി ഇടപാടുകൾക്ക് ചുമത്തിയിട്ടുള്ള LTCG അഥവാ ദീർഘകാല മൂലധന നേട്ട നികുതി നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര ധനകാര്യ സഹ മന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഹരി വിപണിയെ ഉത്തേജിപ്പിക്കാൻ എൽടിസിജി നീക്കം ചെയ്യാൻ സർക്കാർ ആലോചിക്കുന്നുണ്ടോെയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2024ൽ 72, 249 കോടിയും 2025ൽ 129,158 കോടിയും LTCG ഇനത്തിൽ സർക്കാരിന് ലഭിച്ചു. രണ്ടു വർഷങ്ങളിലായി 2.01 ലക
Jul 201 min read


ധനകാര്യത്തിലും അംബാനി, ജിയോഫിൻ ലാഭം 156 % കൂടി
ധനകാര്യ മേഖലയിലെ അംബാനിയുടെ പരീക്ഷണം ജിയോ ഫിനാൻഷ്യൽ സർവീസസിന് ലാഭത്തിൽ വൻ വർധന. മികച്ച Q1 ഫലത്തിൽ ജിയോഫിൻ ഓഹരി ഇന്ന് നല്ല കുതിപ്പ് കാട്ടി. 249.95 വരെ ഉയർന്ന ഓഹരി നിക്ഷേപകരുടെ ലാഭമെടുപ്പിനെ തുടർന്ന് ക്ളോസിങ്ങിൽ 242.70 രൂപയിലേക്ക് എത്തി. ഒന്നാം പാദ ലാഭം 156 % കൂടി 830 കോടിയായി. വരുമാനം മൂന്നിരട്ടി വർധിച്ചിട്ടുണ്ട്. വരുമാന വർധന 227%. AUM ഇരട്ടിയായി. കൃത്യം കണക്കു പറഞ്ഞാൽ 30,667 കോടി. എല്ലാ വെർട്ടിക്കൽസും ലാഭം തന്നുവെന്ന് ജിയോഫിൻ സിഇഒ ഹിതേഷ് സേത്തിയ പറഞ്ഞു. അലയൻസും ബ്ളാക് റോക്കു
Jul 171 min read


Paytmൽ ബോണസ് പ്രതീക്ഷ, തീരുമാനം 20ന്
ബോണസ് പ്രതീക്ഷയിൽ പേ ടിഎം ഓഹരിയിൽ കുതിപ്പ്. പേ ടിഎമ്മിൻ്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസിൻ്റ ഓഹരിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ മുന്നേറ്റം കാണുന്നു. ജൂലായ് 20ന് ചേരുന്ന ഡയറക്ടർ ബോർഡിൽ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. 1,395.90 രൂപ വരെ ഇന്ന് ഒരു വേള വില വന്നു. കഴിഞ്ഞ ഒരു വർഷത്തെ ഉയർന്ന വിലയായ 1,407 രൂപ ഇന്നലെ രേഖപ്പെടുത്തി. 1,361.60 രൂപയിലാണ് ഇന്ന് ഒടുവിൽ ക്ളോസ് ചെയ്ത് കാണുന്നത്. ബോണസ് തീരുമാനം ഈ ഓഹരിക്ക് ഗുണകരമാവുമെന്നാണ് പൊതു വിലയിരുത്തൽ. പല ബ്രോക്കറേജ് റിപ്പോർട്
Jul 161 min read


സെമികോൺ മിഷന് 1.27 ലക്ഷം കോടി
ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0യ്ക്ക് 1.27 ലക്ഷം കോടി വകയിരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഒന്നാം ഘട്ടത്തിനായി നീക്കിവെച്ചത് 76,000 കോടിയായിരുന്നു. ആദ്യ ഘട്ടത്തിൽ ഈ മേഖലയിലേക്ക് പരമാവധി നിക്ഷേപം കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്. തദ്ദേശീയമായി ഘടക ഉത്പന്നങ്ങളുടെ ശൃംഖല ഒരുക്കുന്നതിലേക്ക് രണ്ടാം ഘട്ടത്തിൽ ഊന്നൽ മാറുന്നു. ചിപ്പ് നിർമ്മാണത്തിന് വേണ്ട സെമി കണ്ടക്ടർ ഘടകങ്ങൾ, രാസവസ്തുക്കൾ, അസംസ്കൃത വസ്തുക്കൾ, പാക്കേജിങ് സാമഗ്രികൾ എല്ലാം ഇവിടെ തന്നെ നിർമ്മിക്കും. ഈ മേഖലയിൽ
Jul 151 min read


SBl ഫണ്ട്സ് മാനേജ്മെൻ്റ് ഐപിഒയ്ക്ക് നല്ല തുടക്കം
രാജ്യത്തെ ഏറ്റവും വലിയ മ്യുച്ചൽ ഫണ്ടായ എസ്ബിഐ ഫണ്ട്സ് മാനേജ്മെൻ്റ് ഐപിഒയ്ക്ക് ആദ്യ ദിനം 50%ൽ ഏറെ അപേക്ഷകൾ. 6,80,99,096 ഓഹരികൾക്ക് അപേക്ഷ കിട്ടി കഴിഞ്ഞു. 12,45,63,536 ഓഹരികളാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ജൂലായ് 16 വരെ അപേക്ഷ നൽകാൻ സമയമുണ്ട്. നോൺ ഇൻസ്റ്റിറ്റ്യൂഷണൽ വിഭാഗത്തിൽ അപേക്ഷകൾ പൂർണ്ണമായി. ജീവനക്കാരിൽ 90%വും അപേക്ഷ നൽകി കഴിഞ്ഞു. നിലവിലെ ഓഹരി ഉടമകളിൽ 78% ഐപിഒയിൽ ഭാഗമായി കഴിഞ്ഞു. ചെറുകിട നിക്ഷേപകർക്കായി നീക്കിവെച്ചിട്ടുള്ളതിൽ 53% ന് ആദ്യ ദിനം തന്നെ ആവശ്യക്കാർ വന്നു.
Jul 141 min read


യോഗക്ഷേമം ലോൺസ് ടാറ്റ കാപ്പിറ്റൽ ഏറ്റെടുക്കുന്നു
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിങ് ഇതര ധനകാര്യ കമ്പനിയായ യോഗക്ഷേമം ലോൺസിനെ (യോഗ് ലോൺസ്) ടാറ്റ കാപ്പിറ്റൽ ഏറ്റെടുക്കുന്നു. ഇതിനായി പ്രാരംഭ മുതൽ മുടക്കായി 93 കോടി ടാറ്റ കാപ്പിറ്റൽ നിക്ഷേപിക്കും. പ്രൊമോട്ടർ ഓഹരി വാങ്ങിയും പുതിയ ഓഹരികൾ സ്വന്തമാക്കിയുമാവും ഏറ്റെടുക്കൽ പൂർത്തീകരിക്കുക. 360 മുതൽ 365 കോടി വരെ ഏറ്റെടുക്കലിന് മുടക്കേണ്ടി വരുമെന്നാണ് ടാറ്റ കാപ്പിറ്റൽ സ്റ്റോക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുള്ളത്. യോഗക്ഷേമം ലോൺസിൻ്റ 88.6% ഓഹരികൾ വാങ്ങി കമ്പനിയുടെ സമ്പൂർണ്ണ നിയന്ത്ര
Jul 131 min read


SBl ഫണ്ട്സ് മാനേജ്മെൻറ് ഐപിഒ ചൊവ്വാഴ്ച
രാജ്യത്തെ മുൻനിര മ്യുച്ചൽ ഫണ്ടായ എസ്ബിഐ ഫണ്ട്സ് മാനേജ്മെൻറിൻ്റെ ഐപിഒ ചൊവ്വാഴ്ച തുടങ്ങും. 545-574 രൂപ നിരക്കിലാണ് ഒരു രൂപ മുഖവിലയുള്ള ഓഹരിയുടെ വിൽപ്പന. ജൂലായ് 16ന് വിൽപ്പന അവസാനിക്കും. കമ്പനി പ്രൊമോട്ടർമാരായ എസ്ബി ഐയും യൂറോപ്പിലെ പ്രമുഖ ഫണ്ട് മാനേജ്മെൻറ് കമ്പനിയായ അമുണ്ടി ഇന്ത്യാ ഹോൾഡിങ്സും ഐപിഒയിൽ ഓഹരി വിൽക്കും. SBl വിൽക്കുന്നത് 12.83 കോടി ഓഹരികൾ . അമുണ്ടി ഇന്ത്യാ ഹോൾഡിങ്സ് വിൽക്കുക 7.54 കോടി ഓഹരികൾ. ഐപിഒ വഴി സമാഹരിക്കാൻ ഉദ്ദേശിക്കുന്നത് 11,692 കോടി രൂപ. മാർച്ചിലെ കണക്കു പ്ര
Jul 101 min read


പുതിയ AI കമ്പനിയുമായി ഐബിഎസ്
വി കെ മാത്യുസിൻ്റ ഐബിഎസ് ഗ്രൂപ്പ് ട്രാവൽ ഇൻഡസ്ട്രിക്കായി പുതിയ Al കമ്പനി തുടങ്ങുന്നു.കൊച്ചി ഇൻഫോ പാർക്കിലാവും പുതിയ കമ്പനി നവീക് ടെക്നോളജി പ്രവർത്തിക്കുക. നവീക് ടെക്നോളജി കാമ്പസ് ജൂലായ് 23 ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ട്രാവൽ ഇൻഡസ്ട്രിയിലെ ഐബിഎസിൻ്റ സോഫ്റ്റ് വെയർ മികവ് കൂടുതൽ കാര്യക്ഷമതയോടെ ഇടപാടുകാർക്ക് പകർന്നു നൽകാനും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തി മുന്നേറാൻ സഹായിക്കാനും നവീക് ടെക്നോളജി യത്നിക്കുമെന്ന് വി കെ മാത്യുസ് പറയുന്നു. ലോകോത്തര വിമാനക്കമ്പനികളും ക
Jul 91 min read


മഹേഷ് മുരളീധർ പൈ സൗത്ത് ഇന്ത്യൻ ബാങ്ക് എംഡി
സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി മഹേഷ് മുരളീധർ പൈ വരുന്നു. ഒക്ടോബർ ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. പൈയുടെ നിയമനത്തിന് റിസർവ് ബാങ്ക് അനുമതിയായി. നിലവിൽ കനറാ ബാങ്കിൻ്റെ ചീഫ് ജനറൽ മാനേജരാണ് മഹേഷ് മുരളീധർ പൈ. മൂന്നു പതിറ്റാണ്ടത്തെ അനുഭവ സമ്പത്തുണ്ട്. ട്രഷറി, റീട്ടെയിൽ ബാങ്കിങ്, ഫോറെക്സ്, എംഎസ്എംഇ തുടങ്ങിയ മേഖലകളിൽ നല്ല പരിചയമുണ്ട്. ന്യുയോർക്കിലും ഇടക്കാലത്ത് പ്രവർത്തിച്ചിരുന്നു. ജൂലായ് 16ന് സൗത്ത് ഇന്ത്യൻ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ചേരും. യോഗം പുതിയ സിഇഒയുടെ
Jul 81 min read


കൊച്ചിൻ ഷിപ്പ് യാർഡ് OFSന് മികച്ച തുടക്കം
കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികളുടെ ഓഫർ ഫോർ സെയിലിന് കേന്ദ്ര സർക്കാർ തുടക്കമിട്ടു. നോൺ റീട്ടെയിൽ വിഭാഗത്തിലെ വിൽപ്പനയ്ക്കാണ് ഇന്ന് തുടക്കമായത്. റീട്ടെയിൽ വിഭാഗത്തിൽ നാളെയാണ് അപേക്ഷ നൽകേണ്ടത് . ഗ്രീൻ ഷൂ ഓപ്ഷൻ അടക്കം ഓഫർ ഫോർ സെയിൽ പൂർണ്ണ തോതിൽ വിറ്റുപോകാനുള്ള അപേക്ഷകൾ ആദ്യദിനം നോൺ റീട്ടെയിൽ വിഭാഗത്തിൽ നിന്നു തന്നെ കിട്ടിയെന്നാണ് അറിയാൻ കഴിയുന്നത്. 1,400 രൂപ തറവില നിശ്ചയിച്ചാണ് കേന്ദ്ര സർക്കാർ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി വിഹിതം വിൽക്കുന്നത്. കമ്പനിയുടെ 67.91 % ഓഹരികളും കേന്ദ്ര സർക്കാര
Jul 71 min read
bottom of page
