top of page

രാജേഷ് വാര്യർ ഫെഡറൽ ബാങ്ക് ബോർഡിൽ

7 days ago
1 min read

കോഗ്നിസൻ്റ് ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാജേഷ് വാര്യർ ഫെഡറൽ ബാങ്ക് ഡയറക്ടർ ബോർഡിൽ. ഐടി രംഗത്തെ അതികായന്മാരിൽ ഒരാൾ ബോർഡിലേക്ക് വരുന്നത് കൂടുതൽ മികച്ച സാങ്കേതികതയിലേക്ക് ഫെഡറൽ ബാങ്കിനെ കൈ പിടിച്ചുയർത്തുമെന്ന് കരുതുന്നു.


കോഗ്നിസൻ്റിലേക്ക് വരും മുമ്പ് ഇൻഫോസിസിലും  ആദിത്യ ബിർള സൺ ലൈഫ് ഇൻഷൂറൻസിലും രാജേഷ് വാര്യർ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ഇൻഫോസിസ് അമേരിക്കാസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായിരുന്നു. ഇൻഫോസിസ് ഡിജിറ്റലിൻ്റെ ഗ്ളോബൽ ഹെഡായിരുന്നു. ആദിത്യ ബിർള സൺ ലൈഫ് ഇൻഷൂറൻസിൽ ചീഫ് ഇൻഫർമേഷൻ ആൻ്റ് ഡിജിറ്റൽ ഓഫീസറായിരുന്നു.

നാസ്കോം എക്സിക്യൂട്ടീവ് കൗൺസിലിലുണ്ടായിരുന്നു. കോഗ്നിസൻ്റ്  ഫൗണ്ടേഷൻ ഇന്ത്യ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

bottom of page