ടിസിഎസ് Q2 ഫലം: 12 രൂപ ലാഭവിഹിതം

ടിസിഎസിന് രണ്ടാം പാദത്തിൽ 13,884 കോടി ലാഭം. ഒന്നാം പാദത്തെ അപേക്ഷിച്ച് 4% ലാഭ വളർച്ച. ഓഹരി ഒന്നിന് 12 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ നിന്നുള്ള വാർഷിക വരുമാനം മൂന്ന് ബില്യൺ ഡോളർ കടന്നു. തൊട്ടു മുൻ ത്രൈമാസത്തിലെ ലാഭം 13,349 കോടിയായിരുന്നു.
Q2വിലെ മൊത്ത വരുമാനം 73,188 കോടി .മുൻപാദത്തിലെ വരുമാനം 72,275 കോടിയായിരുന്നു. വളർച്ച 1.3% .ഓപ്പറേറ്റിങ് പ്രോഫിറ്റ് 17, 317 കോടിയിൽ നിന്ന് 17,553 കോടിയായി. 1.4% വളർച്ച.ഓപ്പറേറ്റിങ് പ്രോഫിറ്റ് മാർജിൻ 24 % ൽ ഏതാണ്ട് മാറ്റമില്ലാതെ തുടരുന്നു. നെറ്റ് പ്രോഫിറ്റ് മാർജിൻ 19% ൽ നിലകൊള്ളുന്നു.
ഒക്ടോബർ 14ന് രേഖകൾ പ്രകാരം ഓഹരിയുള്ളവർക്ക് ലാഭവിഹിതം ലഭിക്കും. ഒക്ടോബർ 30ന് ലാഭവിഹിതം വിതരണം ചെയ്യും.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ഊന്നിയാണ് മുന്നോട്ടുള്ള പോക്കെന്ന് സിഇഒ ആരതി സുബ്രഹ്മണ്യൻ പറയുന്നു. AI വാർഷിക വരുമാനം 3 ബില്യൺ ഡോളർ കടന്നത് ശ്രദ്ധേയമായ നേട്ടമായി അവർ വിലയിരുത്തുന്നു. 9.6 ബില്യൺ ഡോളറിൻ്റെ AI കരാറുകൾ നേടാനായി.
2077 രൂപയിലാണ് ടിസിഎസ് ഓഹരി ഇന്ന് ക്ളോസ് ചെയ്തത്. Q2 ഫലത്തിൻ്റെ പ്രതികരണം നാളെ അറിയാം. ഇക്കൊല്ലം ഇതിനകം
ടിസിഎസ് ഓഹരി 35% കുറഞ്ഞിട്ടുണ്ട്. നിഫ്റ്റി 15% വീണപ്പോൾ ടിസിഎസ് 35% വീണത് ഓഹരി നിക്ഷേപകരെ നിരാശരാക്കിയിട്ടുണ്ട്. കമ്പനിയുടെ കമ്പോള മൂല്യം ഏതാണ്ട് 7.51 ലക്ഷം കോടിയാണ്.



