top of page

10,000 കോടിയുടെ SME ഗ്രോത്ത് ഫണ്ട്

Oct 6
1 min read

പതിനായിരം കോടിയുടെ SME ഗ്രോത്ത് ഫണ്ടിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ചെറുകിട ഇടത്തരം സംരംഭകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന നടപടിയാണിത്.


SMEകളിൽ സർക്കാർ നേരിട്ട് ഓഹരി പങ്കാളിത്തമെടുക്കും. വളരുന്ന കാലഘട്ടത്തിൽ മൂലധനത്തിനായി ബുദ്ധിമുട്ടുന്ന സംരംഭകർക്ക് SME ഗ്രോത്ത് ഫണ്ട് കൈത്താങ്ങാവും.


ലാഭകരമാണെന്ന് ചെറിയ തോതിൽ തെളിയിച്ച ചെറുകിട സംരംഭകർക്ക് ബിസിനസ് വിപുലീകരിക്കാൻ സർക്കാർ തന്നെ മൂലധനം ലഭ്യമാക്കുന്ന സവിശേഷ പദ്ധതിയാണിത്. സേവന മേഖലയിൽ ഉപരി ഉത്പാദന യൂണിറ്റുകൾക്കാവും പദ്ധതിയിൽ  പരിഗണന. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ വ്യവസായ ക്ളസ്റ്ററുകളിൽ പ്രവർത്തിക്കുന്ന SMEകൾക്കും പദ്ധതിക്ക് അപേക്ഷിക്കാം.


ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻ്റ്

ലൊജിസ്റ്റിക്സ് അതോറിറ്റി രൂപീകരിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. വരുന്ന പത്തു വർഷം മുന്നിൽക്കണ്ട് ദേശീയ ഗതാഗത മാസ്റ്റർ പ്ളാൻ നിർദിഷ്ട അതോറിറ്റി തയ്യാറാക്കും. ഗതാഗതവും ലൊജിസ്റ്റിക്സ് പ്ളാനിങ്ങും അതോറിറ്റി ശാസ്ത്രീയമായി പഠിക്കും.

bottom of page