top of page

നഷ്ടത്തിന് ശമനമില്ല

Sep 30
1 min read

കണ്ട ഉയരത്തിൽ നിൽക്കാൻ കഴിയാതെ താഴേക്ക് വീണ്ടും. ഓഹരിയുടെ ഇന്നത്തെ അവസ്ഥ ഒറ്റ വാചകത്തിൽ പറഞ്ഞാൽ അതാണ്. കണ്ട ഉയർച്ചയിൽ നിന്ന് സെൻസെക്സ് വീണത് 600 പോയൻ്റ്. നിഫ്റ്റിയോ സാങ്കേതികമായി പ്രാധാന്യമുള്ള 22,600ന് കഷ്ടി മുകളിൽ.


ക്രൂഡ് വില വർധന അശനിപാതം പോലെ വേട്ടയാടുന്നു. ഇറാനുമേലുള്ള ഉപരോധം നീക്കാൻ ഉദ്ദേശമില്ലെന്ന് ട്രംപ് പറഞ്ഞതാണ് ക്രൂഡിനെ കത്തിച്ചു നിർത്തിയത്. ഇതോടെ വിദേശ ഫണ്ടുകൾ ഓഹരി വിൽപ്പനക്ക് ആക്കം കൂട്ടി. ആ പൊരിച്ചിലിൽ ഫാർമയടക്കം സർവ്വതും വീണു.


22,750 നു മുകളിൽ ശക്തമായി നിലകൊണ്ടാലെ ട്രെൻ്റ് മാറിയെന്ന് ഉറപ്പിക്കാനാവൂ. ഇപ്പോൾ നിൽക്കുന്നതോ 22,620 ൽ. മാർക്കറ്റ് ഓവർ സോൾഡായി നിൽക്കുന്ന സ്ഥിതിക്ക് അൽപ്പം തിരിച്ചു കയറ്റം തള്ളാനും കഴിയില്ല.

bottom of page