SIP നിക്ഷേപത്തിൽ റെക്കോഡ്
Oct 12
1 min read

ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിലും എസ്ഐപി വഴിയുള്ള മ്യുച്വൽ ഫണ്ട് നിക്ഷേപത്തിൽ സർവകാല റെക്കോഡ്. സപ്തംബറിൽ എസ്ഐപി വഴി മ്യുച്വൽ ഫണ്ടുകളിലേക്ക് ഒഴുകി എത്തിയത് 32,490 കോടി. വിലയിടിവ് മൂലം ഫണ്ട് ഹൗസുകളുടെ AUM പൊതുവിൽ കുറഞ്ഞിട്ടും നിക്ഷേപകരുടെ വിശ്വാസം കുറഞ്ഞില്ല.
ഓഗസ്റ്റിൽ 32,297 കോടിയായിരുന്ന SIP നിക്ഷേപം സപ്‌തംബറിൽ 32,490 കോടിയായി ഉയർന്നു. 193 കോടിയുടെ വർധന. 63 ലക്ഷം പേർ സപ്തംബറിൽ SIP യിൽ പുതുതായി ചേർന്നു. 17.86 ലക്ഷം കോടിയുടെ എസ്ഐപി നിക്ഷേപങ്ങൾ നമ്മുടെ മ്യുച്വൽ ഫണ്ടുകൾ ഇന്ന് കൈകാര്യം ചെയ്യുന്നു.
ക്ഷമയോടെ കാത്തിരിക്കാൻ നമ്മുടെ ചെറുകിട നിക്ഷേപകർ പഠിച്ചതിൻ്റെ സൂചനയായി ഇതിനെ കണക്കാക്കാം. നഷ്ടത്തിൽ എല്ലാം ഇട്ടിറങ്ങി പോകുന്നത് പഴങ്കഥയാവുന്നു.



