ജിയോ ഐപിഒ 1,119 രൂപയ്ക്കെന്ന് സൂചന

ജിയോ പ്ളാറ്റ്ഫോംസ് ഐപിഒ വില 1065-1119 രൂപയായിരിക്കുമെന്ന് സൂചന. ഏതാണ്ട് 11 ലക്ഷം കോടിയുടെ മൂല്യമാണ് കമ്പനിക്ക് കണക്കു കൂട്ടി കാണുന്നത്.
ഇപ്പോൾ കേൾക്കുന്ന പ്രൈസ് ബാൻ്റിലെ ഉയർന്ന വിലയായ 1,119 രൂപയ്ക്ക് ഓഹരി വിറ്റുപോയാൽ 30,200 കോടി റിലയൻസിന് സമാഹരിക്കാനാവും. ഒക്ടോബർ 21ന് ഐപിഒ തുറക്കുമെന്നാണ് സൂചന. ലിസ്റ്റിങ് ഈ മാസം 28ന് നടത്താൻ കഴിയുമെന്നാണ് കരുതുന്നത്.
2024ൽ വന്ന ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഐപിഒയെയും കടത്തിവെട്ടി മെഗാ ഐപിഒ ലിസ്റ്റിൽ ജിയോപ്ളാറ്റ്ഫോംസ് ഇടം നേടുമെന്നാണ് പൊതു വിലയിരുത്തൽ.
ആകാശ് അംബാനിയുടെ നേതൃത്വത്തിൽ മാനേജ്മെൻ്റ് സംഘം ഐപിഒ പ്രചാരണാർത്ഥം ലോകം ചുറ്റി മടങ്ങി വന്നിട്ടുണ്ട്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പങ്കജ് പവാർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സൗരഭ് സാഞ്ച തി, എം ആൻ്റ് എ ഹെഡ് അൻഷുമാൻ ഠാക്കൂർ എന്നിവരുടെ ടീം തിരക്കിട്ട കൂടിയാേലോചനകളിൽ മുഴുകി. ഹോങ് കോങ്, സിങ്കപ്പൂർ, അബുദാബി, ലണ്ടൻ, ന്യുയോർക്ക്. എല്ലായിടത്തും ഇൻവെസ്റ്റർ മീറ്റിങ്ങുകൾ നടന്നു.
മെറ്റയും ആൽഫബെറ്റും പോലെ ജിയോ വളരുമെന്ന് മാനേജ്മെൻ്റ് ടീം കണക്കുകൾ നിരത്തി സമർത്ഥിച്ചു. എതിരാളി ഭാരതി എയർടെലിന് ഇല്ലാത്ത എന്തു മേന്മയാണ് ജിയോയ്ക്ക് ഉള്ളതെന്ന ചോദ്യമുയർന്നു. ഇൻവെസ്റ്റ്മെൻ്റ് cycleൻ്റ അവസാന ഘട്ടത്തിലാണെന്നും വരുമാന സ്രോതസ്സുകൾ തുറക്കാൻ പോവുകയാണെന്നും ആകാശ് അംബാനി വിശദീകരിക്കുന്നു. ലോക പ്രതികരണം ആഴ്ചകൾക്കുള്ളിൽ അറിയാം.



