top of page
All Articles
TakingStock


NSE ലിസ്റ്റിങ് നാളെ
NSE ഓഹരി നാളെ ലിസ്റ്റ് ചെയ്യും. ബിഎസ്ഇയിലും മെട്രോപൊളിറ്റൻ സ്റ്റോക് എക്സ്ചേഞ്ചിലും NSE ഓഹരിയിൽ നാളെ ട്രേഡിങ് തുടങ്ങും. ഡറിവേറ്റ്യൂവ് ട്രേഡിങ്ങിൽ ലോക മുമ്പനായ എൻ എസ്ഇയുടെ ഓഹരിയിൽ അങ്ങനെ നാളെ മുതൽ നിക്ഷേപകർക്ക് പ്രതിദിന ക്രയവിക്രയം തുടങ്ങാം. ഗ്രേ മാർക്കറ്റിൽ പ്രീമിയമത്ര കാണാത്ത സ്ഥിതിക്ക് വലിയ ആവേശം തുടക്കത്തിൽ ഉണ്ടാവാനിടയില്ല. 1,785 എന്ന ഇഷ്യം വില തെല്ലു കൂടുതലാണെന്ന വാദത്തിന് പ്രചാരമേറിയിട്ടുണ്ട്. ഗ്രേ മാർക്കറ്റ് പ്രീമിയം വെച്ച് വലിയ കുതിപ്പൊന്നും അനലിസ്റ്റുകൾ പ്രവചിക്കുന്നി
Sep 231 min read


NSE ഓഹരികൾ വാങ്ങാൻ മുൻപന്തിയിൽ LIC
എൻഎസ്ഇ ഐപിഒയിലെ മുന്തിയ അപേക്ഷകൻ എൽഐസിയോ? 4,500 കോടിയുടെ അപേക്ഷകൾ എൽഐസി നൽകിയതാണ് ലഭിക്കുന്ന വിവരം. വിശ്വസ്തരെ ഉദ്ധരിച്ച് ബ്ളൂംബർഗ് റിപ്പോർട്ട് ചെയ്തതാണിത്. ഐസിഐസിഐ പ്രൂഡൻഷ്യൽ അസറ്റ് മാനേജ്മെൻ്റ് കമ്പനി, ക്വാണ്ടം മ്യൂച്വൽ ഫണ്ട് എന്നിവ രണ്ടായിരം കോടിയുടെ അപേക്ഷ നൽകിയിട്ടുണ്ട്. നോർജസ് ബാങ്ക് ഇൻവെസ്റ്റ്മെൻ്റ് മാനേജ്മെൻ്റ്, മിറൈ അസറ്റ് മ്യുച്വൽ ഫണ്ട് എന്നിവ ആയിരം കോടിയുടെ ഓഹരികൾ ബിഡ് ചെയ്തു. ഡറിവേറ്റ്യൂവ് വോള്യം കുറയുന്നതും ഉയർന്ന വാല്യംവേഷനും ചെറുകിട നിക്ഷേപകർക്കിടയിൽ തെല്ലൊരു
Sep 221 min read


മുന്നേറ്റം, നിഫ്റ്റി 23,400ന് മുകളിൽ
ആഗോള തലത്തിൽ കണ്ട പച്ചപ്പ് ഇവിടേക്കും പ്രസരിച്ചു. സെൻസെക്സിൽ 564 പോയൻ്റും നിഫ്റ്റിയിൽ 68 പോയൻ്റും കയറ്റം. വിദേശ ഫണ്ടുകൾ കളത്തിലിറങ്ങി കളിച്ചു. തദ്ദേശ ഫണ്ടുകളും ഒപ്പം കൂടി. കഴിഞ്ഞ ഒരാഴ്ചയായി വിദേശ ഫണ്ടുകൾ ഇവിടെ വിറ്റതിനേക്കാൾ കൂടുതൽ വാങ്ങുന്നു. ക്രൂഡ് വില കുറഞ്ഞത് അവർക്ക് ഇന്ധനമായിട്ടുണ്ടാവണം. തദ്ദേശ ഫണ്ടുകൾ വാല്യം ബയിങ് സ്ട്രാറ്റജിയിൽ ഊന്നുന്നുവെന്ന് വേണം കരുതാൻ. എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസി ഐ ബാങ്കും ഇന്ന് മുന്നേറി. വെൽസ്പൺ കോർപ്പറേഷൻ മുന്നേറിയത് 5%. മോർഗൻ സ്റ്റാൻലി റേറ്റിങ്
Sep 211 min read


NSE ഐപിഒയ്ക്ക് മികച്ച പ്രതികരണം
ഐപിഒ തുറന്ന് രണ്ടാം ദിനം തന്നെ വിൽപ്പനയ്ക്ക് വെച്ച മുഴുവൻ NSE ഓഹരികൾക്കും ആവശ്യക്കാരായി. ഇന്ന് ഉച്ചയ്ക്ക് 2.45 ന് NSE പുറത്തുവിട്ട കണക്കുകളിലാണിത് കാണുന്നത്. 22,569 കോടിയുടെ ഐപിഒയാണിത്.1700-1785 രൂപയാണ് വില. സപ്തംബർ 24 ന് ബിഎസ്ഇയിൽ NSE ഓഹരി ലിസ്റ്റ് ചെയ്യും. ഗ്രേ മാർക്കറ്റിൽ 6% പ്രീമിയം NSE ഓഹരിക്ക് രേഖപ്പെടുത്തിക്കാണുന്നു.
Sep 181 min read


ചന്ദ്ര തുടരണമെന്ന് ബോർഡ്, എതിർത്ത് നോയൽ
ടാറ്റയിൽ എൻ ചന്ദ്രശേഖരൻ തുടരും. ടാറ്റ സൺസിൻ്റെ എക്സിക്യൂട്ടീവ് ചെയർമാനായി അഞ്ചു വർഷം കൂടി പ്രവർത്തിക്കാൻ എൻ. ചന്ദ്രശേഖരന് ഡയറക്ടർ ബോർഡ് അനുമതി നൽകിയതായി അറിയുന്നു. ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ മാത്രമാണ് പ്രമേയത്തിന് എതിരായി വോട്ട് ചെയ്യാനുണ്ടായുള്ളുവത്രെ. ടാറ്റ സൺസിൻ്റ ലിസ്റ്റിങ് ബോർഡ് തത്വത്തിൽ അംഗീകരിച്ചതായും കേൾക്കുന്നു. വരുന്ന ഫെബ്രുവരി 20 ന് ചന്ദ്രയുടെ നില വിലെ കാലാവധി അവസാനിക്കുകയാണ്. മൂന്നാം വട്ടം പദവിക്ക് താനില്ലെന്ന് ചന്ദ്ര പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്ന
Sep 171 min read


പച്ച കണ്ടത് ഐടിയിൽ മാത്രം
ഐടി ഒഴിച്ച് എല്ലാം താഴെ. ഓഹരിയുടെ ഇന്നത്തെ കഥ. അമേരിക്കയിലെ ഫെഡ് റിസർവ് വാ തുറക്കും വരെ പ്രശ്നമാണ്. ക്രൂഡ് ആണെങ്കിൽ കത്തിക്കയറുന്നു. ഇന്ന് പോസിറ്റീവ് നോട്ടിൽ തുടങ്ങിയെങ്കിലും അൽപ്പായുസ്സായിരുന്നു. നേട്ടം മാഞ്ഞു. പിന്നെ സാവധാനം ചുവപ്പിലേക്ക്. നിഫ്റ്റി ഒരു വേള താഴ്ന്ന് അഞ്ചു മാസത്തെ താഴ്ന്ന നിലയിലേക്ക് പതിച്ചു. ക്ളോസിങ്ങിൽ സെൻസെക്സ് 777.94 പോയൻ്റ് നഷ്ടത്തിൽ. നിഫ്റ്റി 279.50 പോയൻ്റ് താഴ്ന്നു. സ്മാൾ കാപ്പ്, മിഡ് കാപ്പ് ഇൻഡക്സുകളുടെ നഷ്ടം അതിലും കനത്തതായി. ഭാരത് ഇലക്ട്രോണിക്സ്, ശ്
Sep 151 min read


NSE ഐപിഒ തുറക്കുന്നത് 17ന്
പറഞ്ഞതുപോലെ തന്നെ എൻഎസ്ഇയുടെ ഐപിഒ വില. 1700-1785 രൂപ. ഇഷ്യു തുറക്കുന്നത് ഈ മാസം 17 ന്. സമാഹരിക്കാൻ പോകുന്നതോ 22000 കോടി+. എൻഎസ്ഇ ഓഹരി വരുന്നു എന്നു കേട്ട മാത്രെ ബിഎസ്ഇ ഓഹരിയിൽ വലിയ ചാഞ്ചാട്ടം കണ്ടുതുടങ്ങിയത് ശ്രദ്ധിച്ചു കാണുമല്ലോ. 3193.20 വരെ താഴ്ന്ന ശേഷം ഇന്നലെ ക്ളോസ് ചെയ്തത് 3390.80ൽ. 1.38 ലക്ഷം കോടി നിലവിൽ കമ്പോള മൂല്യമുണ്ട് ബിഎസ്ഇയ്ക്ക്. എൻഎസ്ഇ വരുമ്പോൾ ബിഎസ്ഇയുടെ കമ്പോള മൂല്യം ഇതേപടി തുടരുമോ? എല്ലാവരും ഉത്തരം തേടുന്ന മില്യൺ ഡോളർ ചോദ്യം? എൻഎസ് ഇ ചീഫ് എക്സിക്യുട്ടീവ് ഓഫീസ
Sep 121 min read


NSE ഐപിഒ, വില നാളെ അറിയാം
ഐപിഒ വില എൻഎസ്ഇ നാളെ പ്രഖ്യാപിക്കുമെന്നറിയുന്നു. 23,000 കോടിയായി സമാഹരണ ലക്ഷ്യം വെട്ടിക്കുറയ്ക്കുകയാണെന്നും സൂചനയുണ്ട്. മുപ്പതിനായിരം കോടി സമാഹരിക്കാനാണ് ആദ്യം മുതൽ ആസൂത്രണം ചെയ്തിരുന്നത്. റിലയൻസിൻ്റ ഡിജിറ്റൽ പ്ളാറ്റ്ഫോം മെഗാ ഇഷ്യുവുമായി വരുന്ന സാഹചര്യം കൂടി എൻഎസ്ഇ പരിഗണിക്കുന്നുണ്ടാവണം. 1700- 1785 റേഞ്ചിൽ വാഗ്ദാന വില വരാനാണ് സാദ്ധ്യതയെന്ന് ബ്ളൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. പ്രൊമോട്ടർ കമ്പനികൾ ഓഫർ ഫോർ സെയിൽ വെട്ടിച്ചുരുക്കാനാണത്രെ തീരുമാനം. എന്തായാലും നാളെ തീരുമാനം ഔദ്യോഗികമാ
Sep 101 min read


ക്രൂഡ് കയറിയപ്പോൾ ഓഹരി താഴെ
ഈ ആഴ്ച രണ്ടാം ദിവസവും ഓഹരിയിൽ താഴ്ചയും വീഴ്ചയും. ഒരു വേള നിഫ്റ്റി ഇന്ന് കഴിഞ്ഞ മൂന്നു മാസത്തെ തറ തൊട്ടു തൊട്ടില്ല എന്ന നിലയ്ക്കായി. ക്രൂഡ് വില 100 ഡോളറിലേക്ക് കയറുന്നതിൻ്റെ ആവലാതിയാണ് എല്ലാറ്റിനും കാരണം. ഐടി, ബാങ്കിങ്, ഓയിൽ ആൻ്റ് ഗ്യാസ് എല്ലാം താഴോട്ടായിരുന്നു. ഇതിനിടയിലും മിഡ് കാപ്പ് , സ്മാൾ കാപ്പ് ഇൻഡക്സുകൾ പ്ളസായി ക്ളോസ് ചെയ്തു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ ലൈഫ് ഇൻഷൂറൻസ്, എൽ ആൻറ് ടി, അൾട്രാടെക് സിമൻറ് എന്നിവർ താഴ്ന്ന വമ്പന്മാരിൽപ്പെടുന്നു. ഭാരത് ഇലക്ട്രോണിക്സ്,
Sep 81 min read


ഉത്പാദന ചെലവേറി, മാരുതി വില കൂട്ടി
ചില മോഡലുകൾക്ക് ഈ മാസം മുതൽ വില കൂട്ടാൻ മാരുതി തീരുമാനിച്ചു. ഇക്കൊല്ലം ഇത് മൂന്നാം തവണയാണ് വില കൂട്ടുന്നത്. സെലക്ടീവായി മോഡലുകൾക്ക് ഇരുപതിനായിരം രൂപ വരെ കൂടും. വാഹന ഘടകങ്ങൾക്ക് വില കൂടിയതും വിലക്കയറ്റവും വില വർധനയ്ക്ക് പ്രേരക ഘടകങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നു. മോഡൽ അനുസരിച്ച് പുതുക്കിയ വില ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റയും ഹ്യുണ്ടായ് യും നേരത്തെ തന്നെ സപ്തംബർ വില വർധന പ്രഖ്യാപിച്ചിരുന്നു.
Sep 71 min read


NSE ലിസ്റ്റിങ് ഈ മാസം 25 ഓടെ
എൻഎസ്ഇ ലിസ്റ്റിങ് ഈ മാസം 25ന് മുമ്പ് ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ. പബ്ളിക് ഇഷ്യുവിന് സെബി അനുമതിയായിട്ടുണ്ട്. പുതുക്കിയ പ്രോസ്പെക്ടസ് കൂടി സമർപ്പിച്ചാൽ പ്രൈസ് ബാൻറിൻ്റ കാര്യത്തിൽ തീരുമാനമാവും. അടുത്ത ആഴ്ച രണ്ടും സംഭവിക്കാം. അങ്ങനെ വന്നാൽ മൂന്നാം ആഴ്ച ഐപിഒ തുറക്കും. മെഗാ ഇഷ്യംവിൽ ഓഫർ ഫോർ സെയിൽ ഉണ്ടാവുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പ്രൊമോട്ടർമാരിൽ എസ്ബിഐയാവും ഏറ്റവും കൂടുതൽ ഓഹരികൾ വിൽക്കുക. അവർ 2.5 കോടിയ്ക്കടുത്ത് ഓഹരികൾ വിൽക്കാൻ തയ്യാറെടുക്കുകയാണത്രെ. എം എസ് സ്ട്രാറ്റജിക് മൗറ
Sep 51 min read


രൂപയ്ക്ക് പത്താഴ്ചത്തെ കയറ്റം
ഡോളർ മൂല്യത്തിൽ രൂപ കരുത്താർജ്ജിച്ചു. ഒരു ഡോളറിന് 94.4850 രൂപ. കഴിഞ്ഞ ജൂൺ 25 നു ശേഷം ഇന്നാണ് രൂപ ഈ നിലയ്ക്ക് എത്തുന്നത്. ജൂലായ് 27 നു ശേഷം ഇത്രയധികം ഒരു ദിനം വർധിക്കുന്നത് ഇതാദ്യം. റിസർവ് ബാങ്കിൻ്റ അവസരോചിത ഇടപെടൽ ഫലം കാണുന്നു. ഇറക്കുമതിക്കാർ ഡോളർ വാങ്ങാൻ തിരക്കു കൂട്ടുന്നുണ്ട്. അതില്ലായിരുന്നെങ്കിൽ അൽപ്പം കൂടി മെച്ചപ്പെട്ടേനെ. ക്രൂഡ് വിലയിലെ വർധന ഇറക്കുമതിക്കാരെ അലോസരപ്പെടുത്തുന്നു. ഡോളർ ഡിമാൻറ് കൂടുന്ന പക്ഷം വിറ്റ് രൂപയെ തടുക്കാൻ തന്നെയാണ് തൽക്കാലം റിസർവ് ബാങ്ക് തന്ത്രം എന്
Sep 31 min read


സിറോധ മർച്ചൻ്റ് ബാങ്കിങ്ങിലേക്ക്
ഫിൻ ടെക് കമ്പനിയായ സിറോധ മർച്ചൻറ് ബാങ്കിങ്ങിലേക്ക്. അവരുടെ അപേക്ഷ സെബി അംഗീകരിച്ചതായി വാർത്തകൾ വരുന്നു. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ ഏപ്രിൽ 27നാണ് മർച്ചൻ്റ് ബാങ്കിങ്ങിലേക്ക് കടക്കാൻ അനുമതി തേടി സിറോധ സെബിയെ സമീപിക്കുന്നത്. അനുമതി ലഭിക്കുന്നതോടെ താമസംവിനാ കമ്പനിക്ക് ഐപിഒകൾ മാനേജ് ചെയ്യാനാവും. ഫോളോ ഓൺ പബ്ളിക് ഓഫറുകളും അവകാശ ഓഹരികളും കൂടി മാനേജ് ചെയ്യാനാവും. സിറോധ കൂടി ഈ രംഗത്തേക്ക് വരുന്നതോടെ രാജ്യത്തെ ഇൻവെസ്റ്റ്മെൻറ് ബാങ്കിങ് മേഖലയിൽ മത്സരം മുറുകും. ഐപിഒകളുടെ എണ്ണം
Sep 21 min read


MSCI INDIA indexൽ നാളെ മുതൽ മാറ്റം
MSCI INDIA Indexൻ്റ ഘടന നാളെ മുതൽ മാറുന്നു. സ്റ്റോക് ട്രേഡർമാർ ശ്രദ്ധിക്കുക. ലൗറസ് ലാബ്സ്, ലൻസ്കാർട് സൊലൂഷൻസ്, അദാനി എനർജി സൊലൂഷൻസ്, ഗാരേജ് വെഞ്ചുവേഴ്സ് എന്നീ കമ്പനികളുടെ ഓഹരികൾ എം എസ് സി ഐ ഇന്ത്യ ഇൻഡക്സിലേക്ക് പുതുതായി കടന്നു വരുന്നു. ബാലകൃഷ്ണ ഇൻഡസ്ട്രീസ്, എസ്ബി ഐ കാർഡ്സ് ആൻറ് പേമെൻ്റ് സർവീസസ്, ആസ്ട്രൽ എന്നിവ ഈ ഇൻഡക്സിൽ നിന്ന് നാളെ മുതൽ പുറത്താവുന്നു. മ്യംച്ചുൽ ഫണ്ട് നിക്ഷേപം പുതുതായി വന്ന കമ്പനികളിലേക്ക് ഒഴുകാൻ സാദ്ധ്യത കാണുന്നു.
Aug 311 min read


ടാറ്റ സൺസ് ബോർഡ് അടുത്ത മാസം 17 ന് ചേർന്നേക്കും
ടാറ്റ സൺസ് ഡയറക്ടർ ബോർഡ് സപ്തംബർ 17ന് ചേരുമെന്ന് സൂചന. ചെയർമാൻ എൻ ചന്ദ്രശേഖരൻ്റ ഭാവി യോഗത്തിൽ ചർച്ച ചെയ്യപ്പെടും. മൂന്നാം വട്ടം പദവി വേണ്ടെന്ന നിലപാടിൽ ചന്ദ്ര ഉറച്ചു നിൽക്കുകയാണ്. ഓഗസ്റ്റ് 12 നാണ് ചന്ദ്ര നിലപാട് വ്യക്തമാക്കിയത്. ഇതുവരെയും ഒരു തീരുമാനത്തിലെത്താൻ ടാറ്റ സൺസിന് കഴിഞ്ഞിട്ടില്ല. ചന്ദ്രയുടെ പേര് ഇനിയും നിർദ്ദേശിക്കാൻ ഏതെങ്കിലും ഡയറക്ടർമാർ തയ്യാറായാൽ അത് വോട്ടിനിടാനുള്ള സർവ്വ സാദ്ധ്യതയും കാണുന്നു.
Aug 241 min read


സ്വർണ്ണ വില കുതിക്കുന്നു, ഈ ആഴ്ച 5% കൂടി
സ്വർണ്ണ വില കഴിഞ്ഞ മൂന്നു മാസത്തെ ഉയർന്ന വിലയ്ക്കടുത്തെത്തി. സ്പോട്ടിലും ഫ്യൂച്ചേഴ്സിലും ബുള്ളിഷ് ട്രെൻറ് കാണുന്നു. ഡോളർ മൂല്യം കുറയുന്നതും ബോണ്ടുകൾ മടക്കി വാങ്ങാനുള്ള യു എസ് ട്രഷറിയുടെ നീക്കവും സ്വർണ്ണത്തിന് പൊടുന്നനെ പ്രിയം കൂടാൻ കാരണമായി. രാജ്യാന്തര സ്പോട് മാർക്കറ്റിൽ ഔൺസിന് 4562.86 ഡോളറായി ഉയർന്നു. ഇന്ത്യയിൽ ഫ്യൂച്ചേഴ്സിൽ 10 ഗ്രാമിന് വില 1.60 ലക്ഷം. ഒക്ടോബർ കരാർ 1,60857 രൂപ. കേരളത്തിൽ ഒരു ഗ്രാമിന് മാർക്കറ്റ് വില 14, 710 രൂപ. പവന് 1,17,680 രൂപ. സ്വർണ്ണ വില കൂടിയതോടെ ഗോൾഡ്
Aug 211 min read


ഷിപ്പ് റോക്കറ്റ് ഓഹരി റോക്കറ്റ് പോലെ
ഇ- കൊമേഴ്സ് ലൊജിസ്റ്റിക് പ്ളാറ്റ്ഫോമായ ഷിപ്പ്റോക്കറ്റ് ഓഹരിക്ക് 35% പ്രീമിയം ലിസ്റ്റിങ്. 97 രൂപയ്ക്ക് ഐപി ഒ യിൽ കിട്ടിയ ഓഹരിക്ക് ലിസ്റ്റ് ചെയ്തപ്പോൾ തന്നെ എൻഎസ്ഇയിൽ 131 രൂപ. ബിഎസ്ഇയിൽ 129.50 രൂപ. ഈ വർഷം ഇതുവരെ വന്ന ടെക് ഐപിഒകളിൽ വമ്പൻ നേട്ടം നിക്ഷേപകർക്ക് സമ്മാനിച്ച് ഷിപ്പ് റോക്കറ്റ് ശ്രദ്ധേയമായിരിക്കുന്നു. 156 രൂപ വരെ ഒരു വേള വില വന്നു. ഇതെഴുതുമ്പോൾ വില 143.45 രൂപ.
Aug 191 min read


FDI നയത്തിൽ ഭേദഗതി വന്നേക്കും
വിദേശ നിക്ഷേപ നടപടി ക്രമങ്ങൾ ഉദാരമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. അയ്യായിരം കോടിയിൽ കൂടുതൽ വരുന്ന നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾക്ക് നിലവിൽ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതിയുടെ ക്ളിയറൻസ് വേണം. ഈ പരിധി 15,000 കോടിയാക്കി ഉയർത്താൻ ആലോചിക്കുന്നു. അങ്ങനെ വന്നാൽ 15,000 കോടി വരെയുള്ള വിദേശ നിക്ഷേപ പദ്ധതികൾക്ക് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് അനുമതി നൽകാം. സാമ്പത്തിക കാര്യ മന്ത്രിതല സമിതിയുടെ അനുമതിക്കായി കാക്കേണ്ടതില്ല. 2015 നവംബറിലാണ് അയ്യായിരം കോടിയുടെ പരിധി പ്രാബല്യത്തിൽ
Aug 181 min read


ടാറ്റയുടെ തലപ്പത്ത് നരേന്ദ്രൻ?
ടാറ്റ സൺസിൻ്റെ നേതൃത്വത്തിലേക്ക് ടിവി നരേന്ദ്രൻ വന്നേക്കും. ടാറ്റ സ്റ്റീലിൻ്റ സിഇഒയും മാനേജിങ് ഡയറക്ടറുമായി മികവു പുലർത്തുന്നതാണ് അദ്ദേഹത്തിൻ്റെ പ്ളസ് പോയൻ്റ്. ടാറ്റ ട്രസ്റ്റ് പരിഗണിക്കുന്ന പേരുകളിൽ ഏറ്റവും പ്രാമുഖ്യം നരേന്ദ്രനാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ടാറ്റ കെമിക്കൽസ് സിഇഒ ആർ മുകുന്ദനും പരിഗണനയിലുണ്ട്. ടിസിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ ആർത്തി സുബ്രഹ്മണ്യൻ പറഞ്ഞു കേൾക്കുന്ന ഒരു പേരാണ്. ട്രെൻ്റിൻ്റെ സിഇഒ പി.വെങ്കടേശലുവും സാദ്ധ്യത കൽപ്പിക്കുന്ന പേരുകളിൽ ഒന്നാണ്.
Aug 141 min read


വിപ്രോ നിഫ്റ്റിക്ക് പുറത്തേക്ക്
വിപ്രോ സപ്തംബർ 30 മുതൽ നിഫ്റ്റിക്ക് പുറത്ത്. പകരം ബിഎസ്ഇ ആ സ്ഥാനം പിടിച്ച് നിഫ്റ്റിയിലേക്ക് വരുന്നു. ഐടിയുടെ പ്രാമുഖ്യം ഓഹരി കമ്പോളത്തിൽ കുറഞ്ഞു വരുന്നതിൻ്റെ സൂചനയോ? ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉയർത്തിവിടുന്ന അനിശ്ചിതത്വത്തിൽ സോഫ്റ്റ് വെയർ കമ്പനികളുടെ വരുമാനം കുറയുമോ എന്ന ആശങ്കയുടെ പ്രതിഫലനമായി ഇതിനെ വ്യാഖ്യാനിക്കാം. വിപ്രോ ഓഹരി ഈ വർഷം ഇതിനകം കുറഞ്ഞത് 30%. ഐടി ഇൻഡക്സ് 16 % കുറഞ്ഞു. സെൻസെക്സും നിഫ്റ്റിയും 6% കുറഞ്ഞ കാലത്താണ് ഐടി ഇൻഡക്സ് 16% കുറഞ്ഞത്. അപ്പോൾ വിപ്രോ കുറഞ്ഞതോ 30%. കമ്
Aug 111 min read
bottom of page
